World

Al Aqsa Mosque
World
മസ്ജിദുൽ അഖ്‌സയിൽ ഇസ്രായേൽ അതിക്രമം; ഫലസ്തീനികളെ പള്ളിയിൽനിന്ന് പുറത്താക്കി
|26 March 2023 7:28 AM IST
പള്ളിയിൽ പ്രാർഥിച്ചുകൊണ്ടിരുന്ന ഫലസ്തീനികളെ സൈന്യം ബലം പ്രയോഗിച്ച് പുറത്താക്കി.
ജറുസലേം: മസ്ജിദുൽ അഖ്‌സയിൽ വീണ്ടും ഇസ്രായേൽ അതിക്രമം. റമദാനിലെ ആദ്യ വെള്ളിയാഴ്ച നൂറുകണക്കിന് ഫലസ്തീനികൾ മസ്ജിദുൽ അഖ്‌സയിൽ പ്രാർഥനക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ച രാത്രിയാണ് ഇസ്രായേൽ സൈന്യം പള്ളിയിൽ അതിക്രമിച്ചുകയറിയത്.
പള്ളിയിൽ പ്രാർഥിച്ചുകൊണ്ടിരുന്ന ഫലസ്തീനികളെ സൈന്യം ബലം പ്രയോഗിച്ച് പുറത്താക്കി. ഇസ്രായേൽ സൈന്യം ആളുകളെ അക്രമിക്കുന്നതിന്റെയും പിടിച്ചുതള്ളുന്നതിന്റെയും വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.