< Back
World
IsraelPalestineWar,Hamas,Israel-Hamas war,Netanyahu, Israeli–Palestinian conflict,Gaza, Palestine,ഇസ്രയേൽ-ഫലസ്തീൻ സംഘർഷം രൂക്ഷമാവുന്നു,ഇസ്രയേൽ-ഫലസ്തീൻ, ഇസ്രയേലും ഹമാസും,
World

ഇസ്രയേൽ-ഫലസ്തീൻ സംഘർഷം രൂക്ഷമാവുന്നു; കൊല്ലപ്പെട്ടത് 450ലധികം പേർ

Web Desk
|
8 Oct 2023 6:23 AM IST

വിജയം വരെ പോരാട്ടമെന്ന് ഇസ്രയേലും ഹമാസും

ഗസ്സ സിറ്റി: ഇസ്രയേൽ-ഫലസ്തീൻ പ്രദേശങ്ങളിൽ വ്യാപക ആക്രമണങ്ങളും കുരുതിയും തുടരുന്നു. ഇന്നലെ മാത്രംഇരുപക്ഷത്തും 450 ഏറെ പേരാണ് കൊല്ലപ്പെട്ടത്. മൂവായിരത്തിലേറെ പേർക്ക് പരിക്കുണ്ട്. വിജയം വരെ പോരാട്ടം തുടരുമെന്ന് ഇസ്രയേലും ഹമാസും വ്യക്തമാക്കി.ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

റോക്കറ്റാക്രമണത്തോടൊപ്പം ഇസ്രയേൽ പ്രദേശങ്ങളിലേക്ക് പോരാളികളെ അയച്ചും ഫലസ്തീൻ പ്രതിരോധ സംഘടനയായ ഹമാസ് ഇന്നലെ നടത്തിയ സൈനിക നടപടിയുടെ ആഘാതത്തിൽ നിന്ന് ഇസ്രയേൽ നേതൃത്വം ഇനിയും മോചിതമായില്ല. ആക്രമണത്തിൽ 250 പേർ ഇസ്രയേലിൽ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം 1100ന് മുകളിലാണ്. ഇസ്രയേൽ ഗസ്സയിൽ നടത്തിയ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടത് 232 ഫലസ്തീനികളാണ്. 1697 പേർക്ക് പരിക്കേറ്റു.

ഇന്നു പുലര്‍ച്ചയും ഗസ്സക്കു മേൽ ഇസ്രായേൽ സൈന്യത്തിെൻറ വ്യോമാക്രമണം തുടർന്നു. യഹ്‌യ അൽ സിൻവർ ഉൾപ്പെടെ ഹമാസ് നേതാക്കളുടെ ഗസ്സ വസതികളിലും സൈന്യം ബോംബിട്ടു. ഇതിനു മറുപടിയായി തെൽഅവീവിന് നേർക്ക് 150 ഓളം മിസൈലുകൾ ഹമാസ് തൊടുത്തുവിട്ടു. ചില മിസൈലുകൾ കെട്ടിടത്തിൽ പതിച്ച് നാശനഷ്ടം ഉണ്ടായി.

ഇസ്രായേലിനുള്ളിൽ ഇരുപതിലേറെ കേന്ദ്രങ്ങളിൽ ഹമാസ് പോരാളികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടർന്നു. ഹമാസ് പോരാളികൾ ബന്ദികളാക്കിയ നിരവധി സൈനികരെയും സാധാരണക്കാരെയും മോചിപ്പിക്കാനുള്ള ഇസ്രായേൽ സൈനികനീക്കം ഇനിയും വിജയിച്ചിട്ടില്ല. ഉയർന്ന ഓഫീസർമാർ ഉൾപ്പെടെ നിരവധി സൈനികർ തങ്ങളുടെ സുരക്ഷിത കസ്റ്റഡിയിലാണെന്ന് ഹമാസ് നേതൃത്വം വ്യക്തമാക്കി. അധിനിവേശ ശക്തിക്കെതിരെ നിർണായക പോരാട്ടം ആരംഭിച്ചതേയുള്ളൂവെന്നാണ് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ വ്യക്തമാക്കിയത്. ഭീകരർക്കെതിരായ വ്യാപകയുദ്ധത്തിന് അമേരിക്കൻ പ്രസിഡൻറ് ബൈഡൻ പൂർണപിന്തുണ പ്രഖ്യാപിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അറിയിച്ചു.

Similar Posts