< Back
World

World
ഇസ്രായേൽ ആക്രമണം; ഹിസ്ബുല്ല വക്താവ് കൊല്ലപ്പെട്ടു
|17 Nov 2024 11:04 PM IST
ഹിസ്ബുല്ലയുടെ മാധ്യമവിഭാഗം തലവൻ മുഹമ്മദ് അഫീഫ് ആണ് കൊല്ലപ്പെട്ടത്
ബെയ്‌റൂത്ത്: ഇസ്രായേൽ ആക്രമണത്തിൽ ഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി വിവരം. മധ്യ ബെയ്‌റൂത്തിൽ നടന്ന ആക്രമണത്തിൽ അഫീഫ് കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കുണ്ട്.
ബെയ്‌റൂത്തിലെ റാസ് അൽ നബ്ബയിലെ ജനവാസമേഖലയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നാണ് വിവരം. ഹിസ്ബുല്ലയുടെ മീഡിയ റിലേഷൻസ് ഓഫീസർ ആയിരുന്നു അഫീഫ്. കുറച്ചുകാലം അൽ മനാൽ ടിവി സ്റ്റേഷന്റെ പ്രവർത്തനച്ചുമതലയും ഉണ്ടായിരുന്നു. ഇസ്രായേൽ തകർത്ത പ്രദേശങ്ങളിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അഫീഫ് നടത്തുന്ന പത്രസമ്മേളനങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്.
ലെബനനിൽ ഇസ്രായേൽ വധിക്കുന്ന ഏറ്റവും ഒടുവിലത്തെ ഹിസ്ബുല്ല നേതാവാണ് മുഹമ്മദ് അഫീഫ്.