< Back
World
ഗസ്സ സിറ്റി പിടിക്കാൻ  ആക്രമണം ശക്തമാക്കി ഇസ്രായേൽ; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 84 പേര്‍
World

ഗസ്സ സിറ്റി പിടിക്കാൻ ആക്രമണം ശക്തമാക്കി ഇസ്രായേൽ; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 84 പേര്‍

Web Desk
|
25 Sept 2025 7:31 AM IST

ഇസ്രായേലിലേക്ക് ഹൂത്തികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ 22 പേർക്ക് പരിക്കേറ്റു

തെൽ അവിവ്: ഗസ്സ സിറ്റി പിടിക്കാൻ ആക്രമണം ശക്തമാക്കി ഇസ്രായേൽ. ഇന്നലെ മാത്രം 84 പേർ കൊല്ലപ്പെട്ടു. ആക്രമണം അവസാനിപ്പിക്കാൻ ഹമാസിനെ പുറന്തള്ളുന്നതടക്കം 21 ഉപാധികൾ അമേരിക്ക മുന്നോട്ടുവെച്ചു. ഇസ്രായേലിലേക്ക് ഹൂത്തികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ 22 പേർക്ക് പരിക്കേറ്റു. ഗ്ലോബൽ ഫ്ലോട്ടിലയ്ക്ക് നേരെ ഇസ്രായേൽ വീണ്ടും ഭീഷണിമുഴക്കി.

ഗ​സ്സ സി​റ്റി​ക്കു​ള്ളി​ൽ ക​ട​ന്നു​ക​യ​റിയ ഇസ്രായേൽ സേന വ്യാപക ആക്രമണങ്ങളാണ്​ അഴിച്ചുവിടുന്നത്​. ഇന്നലെ മാത്രം നിരവധി കുട്ടികൾ ഉൾപ്പെടെ 84 പേരാണ്​ കൊല്ലപ്പെട്ടത്​. ഗ​സ്സ സി​റ്റി​യി​ലെ ദ​റ​ജ് ​പ്ര​ദേ​ശ​ത്ത് കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു മേ​ൽ ഇ​സ്രാ​യേ​ൽ ബോം​ബി​ങ്ങി​ൽ 22 പേ​ർ കൊ​ല്ല​പ്പെ​ട്ടു. സേനയും ഹമാസ്​ പോരാളികളും കനത്ത ഏറ്റുമുട്ടൽ തുടരുന്നതായാണ്​ റിപ്പോർട്ട്​. ആ​റു ല​ക്ഷ​ത്തോ​ളം പേ​ർ പ​ലാ​യ​നം ചെ​യ്ത ഗ​സ്സ സി​റ്റി​യി​ൽ ഇ​പ്പോ​ഴും അ​ഞ്ചു ല​ക്ഷ​ത്തോ​ളം ഫ​ല​സ്തീ​നി​ക​ൾ ക​ഴി​യു​ന്നു​ണ്ട്. സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച റോ​ബോ​ട്ടു​ക​ളും ക​വ​ചി​ത വാ​ഹ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാണ്​ സിവിലിയൻ കേന്ദ്രങ്ങൾക്ക്​ നേരെയുള്ള ആക്രമണം. ഹമാസ്​ പോരാളികൾ നടത്തിയ പ്രത്യാക്രമണത്തിൽ 3 സൈനിക ടാങ്കുകൾ തകർന്ന്​ ഏതാനും സൈനികർ കൊല്ലപ്പെട്ടു.

ന്യൂ​യോ​ർ​ക്കി​ൽ കഴിഞ്ഞ ദിവസം മു​സ്‍ലിം നേ​താ​ക്ക​ളെ ക​ണ്ട ​യുഎ​സ് ​പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഗസ്സ യുദ്ധവിരാമത്തിന്​ 21 ഇന ഉപാധികൾ മന്നോട്ടുവെച്ചതായാണ്​ റിപ്പോർട്ട്​. ബന്ദികളുടെ മോചനവും ഗസ്സയിൽ നിന്നുള്ള​ ഹമാസ്​ പുറന്തള്ളലുമാണ്​ ഇതിൽ പ്രധാനം.

ഈ​ജി​പ്ത്, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, ​ഇ​ന്തോ​നേ​ഷ്യ, ജോ​ർ​ഡ​ൻ, തു​ർ​ക്കി​യ, പാ​കി​സ്താ​ൻ, യുഎ.ഇ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രു​മാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. വരും ദിവസങ്ങളിൽ അനുകൂല വാർത്ത പുറത്തു വരുമെന്ന്​ യു.എസ്​ പശ്​ചിമേഷ്യൻ ദൂതൻ സ്റ്റിവ്​ വിറ്റ്കോഫ്​ പറഞു. അതിനി​ടെ ഇസ്രയേലിനെ ഞെട്ടിച്ച്​ യെമനലെ ഹൂതികളടെ മിസൈൽ ആക്രമണം. ഈലാത്തിലെ ഒരു റിസോർട്ടിൽ മിസൈൽ പതിച്ച്​ 22പേർക്ക്​ പരക്കേറ്റു. രണ്ടുപേരുടെ പരിക്ക്​ ഗുരുതരമാണ്​. പ്രതിരോധം മറികടന്ന്​ മസൈൽപതിച്ച സംഭവത്തിൽ ഇസ്രായൽ അന്വേഷണം പ്രഖ്യാപിച്ച​ു.

ഗസ്സക്ക് സഹായവുമായി പുറപ്പെട്ട 51 ചെറുകപ്പലുകളടങ്ങിയ ഗ്ലോബൽ സുമുദ് ​ഫ്ലോട്ടിലക്കുനേരെയുള്ള ഇസ്രായേൽ ക്രമണം മുൻനിർത്തി നാവിക സേന യുദ്ധ കപ്പൽ അയച്ചതായി ഇറ്റലി പ്രതിരോധ മന്ത്രി ഗ്വിഡോ ക്രോസെറ്റോ പറഞ്ഞു. ഗസ്സ യുദ്ധം അവസാനിപ്പിച്ചാൽ മാത്രമേ ഡോണൾഡ് ട്രംപിന് നൊബേൽ സമ്മാനം ലഭിക്കൂവെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഗസ്സക്ക്​ സഹായം തടഞ്ഞാൽ ഇസ്രയേലിനെതിരെ നടപടി ​കൈക്കൊള്ളുമെന്ന്​ യൂറോപ്യൻ രാജ്യങ്ങൾ മുന്നറിയിപ്പ്​ നൽകി

Similar Posts