< Back
World
ഗസ്സ വംശഹത്യക്കെതിരെ ദേശീയ പ്രതിഷേധവുമായി ഇറ്റലി
World

ഗസ്സ വംശഹത്യക്കെതിരെ ദേശീയ പ്രതിഷേധവുമായി ഇറ്റലി

Web Desk
|
24 May 2025 9:54 PM IST

രാജ്യത്തുടനീളമുള്ള ബാൽക്കണികളിലും ജനാലകളിലുമായി 50,000 വെള്ള തുണികൾ വിരിച്ചാണ് ഇറ്റാലിയൻ ജനത ഗസ്സക്കൊപ്പമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ചത്

മിലാൻ: ഗസ്സയിലെ ഇസ്രായേൽ വംശഹത്യയിൽ അപലപിച്ച് ഇറ്റാലിയൻ മുനിസിപ്പാലിറ്റികൾ ശനിയാഴ്ച ദേശീയ ഐക്യദാർഢ്യ കാമ്പയിൻ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ബാൽക്കണികളിലും ജനാലകളിലുമായി 50,000 വെള്ള തുണികൾ വിരിച്ചാണ് ഇറ്റാലിയൻ ജനത ഗസ്സക്കൊപ്പമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ചത്. ഫലസ്തീൻ ഇരകളുടെ ശവസംസ്കാര തുണികളെയാണ് ഈ ഷീറ്റുകൾ പ്രതീകപ്പെടുത്തുന്നത്. ഇറ്റാലിയൻ അക്കാദമിക് വിദഗ്ധരുടെയും സിവിൽ സൊസൈറ്റി വ്യക്തികളുടെയും കൂട്ടത്തോടെ ആരംഭിച്ച ക്യാമ്പയിൻ ഇറ്റലിയിലുടനീളമുള്ള പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും വേഗത്തിൽ വ്യാപിച്ചു.

സാധാരണക്കാരുടെ കൊലപാതകങ്ങൾക്കെതിരായ ശാന്തവും എന്നാൽ ശക്തവുമായ പ്രതിഷേധമെന്ന നിലയിൽ ജനാലകളിൽ നിന്നും ബാൽക്കണികളിൽ നിന്നും വെള്ള ഷീറ്റുകൾ തൂക്കിയിടാൻ മുനിസിപ്പാലിറ്റികൾ പൗരന്മാരോട് ആവശ്യപ്പെട്ടു. വെടിനിർത്തലിനും മാനുഷിക ഇടനാഴികൾ ഉടൻ തുറക്കുന്നതിനുമുള്ള പ്രതീകാത്മക ആഹ്വാനമായിട്ടാണ് പല പ്രാദേശിക സർക്കാരുകളും ഈ നടപടിയെ വിശേഷിപ്പിച്ചത്.

വ്യോമാക്രമണങ്ങളിൽ മാത്രമല്ല പട്ടിണിയിലും വൈദ്യസഹായത്തിന്റെ അഭാവത്തിലും ഗസ്സയിൽ നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ജീവൻ ഈ വൈറ്റ് ഷീറ്റുകൾ ആദരിക്കുന്നുവെന്ന് നിരവധി മേയർമാർ ഔദ്യോഗിക പ്രസ്താവനകളിൽ പറഞ്ഞു. #LastDayInGaza, #CeasefireNow, #50KShrouds എന്നീ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവരുടെ വൈറ്റ് ഷീറ്റുകളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ മുനിസിപ്പാലിറ്റികൾ പൗരന്മാരോട് അഭ്യർഥിച്ചു.

Similar Posts