< Back
World
റൺവെയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു കത്തി; ജപ്പാനിൽ 5 പേർ വെന്തുമരിച്ചു; 367 യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു
World

റൺവെയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു കത്തി; ജപ്പാനിൽ 5 പേർ വെന്തുമരിച്ചു; 367 യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു

Web Desk
|
2 Jan 2024 4:07 PM IST

ദുരന്തമുണ്ടായതിന് പിന്നാലെ എയർപ്പോർട്ട് താൽക്കാലികമായി അടച്ചു

ന്യൂഡൽഹി: ജപ്പാനിൽ ടോകിയോ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ തീ പിടുത്തത്തിൽ അഞ്ച് പേർ വെന്തുമരിച്ചു. ടോകിയോ ഹനേദാ വിമാനത്താവളത്തിലെ റൺവെയിലാണ് കോസ്റ്റ്ഗാർഡിന്റെ വിമാനവും യാത്രാ വിമാനവും കൂട്ടിയിടിച്ചത്. യാത്രാവിമാനത്തിലുണ്ടായിരുന്ന 367 യാത്രക്കാരെയും 12 ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി ജപ്പാൻ അധികൃതർ വ്യക്തമാക്കി. കോസ്റ്റ് ഗാർഡ് വിമാനത്തിലുണ്ടായിരുന്നവരാണ് വെന്തുമരിച്ചത്. പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടതായി കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ദുരന്തമുണ്ടായതിന് പിന്നാലെ എയർപ്പോർട്ട് താൽക്കാലികമായി അടച്ചു.

ജപ്പാൻ എയർലൈൻസിന്റെ ജെഎഎൽ 516 വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ കോസ്റ്റ്ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ജപ്പാനിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലേർപ്പെട്ട കോസ്റ്റ് ഗാർഡിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ജപ്പാൻ എയർലൈൻസിന്റെ വിമാനം ലാൻഡ് ചെയ്ത് റൺവെയിലുടെ സഞ്ചരിക്കുന്നതിനിടയിൽ ടേക്ക് ഓഫിനായി കോസ്റ്റ് ഗാർഡിന്റെ വിമാനം മുന്നറിയിപ്പില്ലാതെ അതെ റൺവെയിലക്ക് എത്തിയതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരം.

മിക്സഡ് മോഡ് റ​ൺവെ (വിമാനങ്ങൾ പുറപ്പെടാനും എത്തിച്ചേരാനും ഒരേ റൺവെ) സംവിധാനമാണ് എയർപ്പോർട്ടിലുള്ളത്. ഇതാണ് അപകടമുണ്ടാക്കാൻ കാരണമായതെന്ന് എയർ​േപാർട്ട് അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിൽ നിന്ന് യാത്രക്കാർ അലറിക്കരഞ്ഞുകൊണ്ട് ​ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

ജപ്പാനിൽ നിന്ന് മാധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ വിമാനത്തിനകത്ത് ആദ്യം തീപിടിക്കുന്നതും​ പെട്ടെന്ന് ഒരു തീഗോളമായി മാറുന്നതും കാണാം. മറ്റൊരു വിഡിയോയിൽ വിമാനത്തിൽ നിന്ന് പുകയും തീയും ഉയരുമ്പോൾ ഒന്നിലധികം ഫയർ ട്രക്കുകൾ തീ അണക്കുന്നതും കാണാം. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണെന്നാണ് വിവരം.

Related Tags :
Similar Posts