< Back
World
ബഹിരാകാശ യാത്രയില്‍ ചരിത്രം കുറിച്ച് ആമസോണ്‍ സ്ഥാപകനും സംഘവും
World

ബഹിരാകാശ യാത്രയില്‍ ചരിത്രം കുറിച്ച് ആമസോണ്‍ സ്ഥാപകനും സംഘവും

Web Desk
|
21 July 2021 7:41 AM IST

സ്വന്തം കമ്പനിയായ ബ്ലൂ ഒർജിന്‍ നിർമിച്ച ന്യൂ ഷെപ്പേർഡ് റോക്കറ്റിലാണ് നാലംഗ സംഘം ബഹിരാകാശ യാത്ര നടത്തി തിരിച്ചെത്തിയത്

ബഹിരാകാശ യാത്രയില്‍ ചരിത്രം കുറിച്ച് ആമസോണ്‍ സ്ഥാപകനും ലോകത്തെ ഏറ്റവും ധനികനുമായ ജെഫ് ബെസോസും സംഘവും. സ്വന്തം കമ്പനിയായ ബ്ലൂ ഒർജിന്‍ നിർമിച്ച ന്യൂ ഷെപ്പേർഡ് റോക്കറ്റിലാണ് നാലംഗ സംഘം ബഹിരാകാശ യാത്ര നടത്തി തിരിച്ചെത്തിയത്. 10 മിനിറ്റ് 21 സെക്കൻഡ് നീളുന്നതായിരുന്നു യാത്ര.

ഇന്നലെ വൈകിട്ട് 6.43നായിരുന്നു ബെസോസിനെയും സംഘത്തെയും വഹിച്ച ബ്ലൂ ഒറിജിൻ കമ്പനിയുടെ ക്രൂ ക്യാപ്‌സൂളുമായി ബൂസ്റ്റർ റോക്കറ്റ് കുതിച്ചുയര്‍ന്നത്. യു.എസിലെ വെസ്റ്റ് ടെക്സസ് സ്പേസ്പോർട്ടിലെ ലോഞ്ചിംഗ് പാഡില്‍ നിന്നായിരുന്നു കുതിപ്പ്. 10 മിനിറ്റ് 21 സെക്കൻഡ് നീളുന്ന ദൗത്യം. അതില്‍ 7 മിനിറ്റ് 32-ആം സെക്കന്‍ഡിൽ റോക്കറ്റ് തിരിച്ചെത്തി. ഭൂമിയില്‍ നിന്ന് 106 ഉയരത്തില്‍ എത്തിയ ശേഷമാണ് ബ്ലൂ ഒർജിന്‍ താഴേക്ക് തിരിച്ചത്.

8 മിനുറ്റ് 25 സെക്കന്‍ഡില്‍ ക്രൂ കാപ്സ്യൂളിന് മുകളില്‍ പാരച്യൂട്ട് ഉയർന്നു. പിന്നാലെ ബെസോസ് സഹോദരന്‍ മാർക്ക് ,വാലി ഫംങ്ക് , ഒലിവ് ഡിമെന്‍ എന്നിവർ കാപ്സ്യൂള്‍ പരച്യൂട്ടിലേറി മണ്ണുതൊട്ടു. സീറോ ഗ്രാവിറ്റിയില്‍ നാല് മിനുറ്റോളം തങ്ങിയ ശേഷം നാലുപേരും തിരിച്ചെത്തിയത്.

Similar Posts