< Back
World
ജോ ബൈഡന്‍റെ കൊച്ചുമകള്‍ വിവാഹിതയാകുന്നു; കല്യാണം വൈറ്റ്ഹൗസില്‍
World

ജോ ബൈഡന്‍റെ കൊച്ചുമകള്‍ വിവാഹിതയാകുന്നു; കല്യാണം വൈറ്റ്ഹൗസില്‍

Web Desk
|
14 Nov 2022 10:18 AM IST

ശനിയാഴ്ച വൈറ്റ് ഹൗസിന്‍റെ സൗത്ത് ലോണില്‍ വച്ചാണ് വിവാഹം നടക്കുക

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റെ ജോ ബൈഡന്‍റെ കൊച്ചുമകള്‍ നയോമി ബൈഡന്‍ വിവാഹിതയാകുന്നു. ശനിയാഴ്ച വൈറ്റ് ഹൗസിന്‍റെ സൗത്ത് ലോണില്‍ വച്ചാണ് വിവാഹം നടക്കുക. പീറ്റര്‍ നീലാണ് വരന്‍.

ഹണ്ടര്‍ ബൈഡന്‍റെയും കാത്‍ലിന്‍റെയും മകളാണ് നയോമി. പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്നും നിയമത്തില്‍ ബിരുദം നേടിയിട്ടുള്ള ആളാണ് പീറ്റര്‍ നീല്‍. പ്രസിഡന്‍റിന്‍റെ ചെറുമകള്‍ വൈറ്റ് ഹൗസിന്‍റെ ഇടനാഴിയിലൂടെ വധുവിന്‍റെ വേഷത്തിലെത്തുന്നത് അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. 18 വിവാഹങ്ങൾക്ക് സാക്ഷ്യം വഹിച്ച വൈറ്റ് ഹൗസിലെ രേഖാമൂലമുള്ള പത്താമത്തെ വിവാഹമാണിത്. കൂടുതലും പ്രസിഡന്‍റുമാരുടെ പെണ്‍മക്കളുടെ വിവാഹമാണ് നടന്നിട്ടുളളത്. ഒരു പ്രസിഡന്‍റിന്‍റെ ചെറുമകൾ വധുവായി നടക്കുന്ന ആദ്യ വിവാഹമായിരിക്കും ഇതെന്ന് വൈറ്റ് ഹൗസ് ഹിസ്റ്റോറിക്കൽ അസോസിയേഷൻ പറയുന്നു.


28കാരിയായ നയോമിയും 25കാരനായ നീലും കഴിഞ്ഞ നാലു വര്‍ഷമായി ഒരുമിച്ചാണ് കഴിയുന്നത്. വാഷിംഗ്ടണിലാണ് ഇരുവരും താമസിക്കുന്നത്. അഭിഭാഷകയാണ് നയോമി. ഈയിടെയാണ് നീല്‍ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ ലോ സ്കൂളിൽ നിന്നും ബിരുദം നേടിയത്. ''എന്‍റെ ചെറുമകള്‍ അവളുടെ കല്യാണം പ്ലാന്‍ ചെയ്യുന്നു. സ്വതന്ത്രമായി അവള്‍ വളരുകയാണ്. സ്വന്തമായി തീരുമാനങ്ങളെടുക്കുന്നു. അവള്‍ വളരെ സുന്ദരിയാണ്'' പ്രഥമ വനിത ജില്‍ ബൈഡന്‍ പറഞ്ഞതായി എ.പി റിപ്പോര്‍ട്ട് ചെയ്യുന്നു.

Similar Posts