< Back
World
Libyan firm owner releases his pet lion on employee for his amusement
World

വളർത്തുസിംഹത്തെ ജോലിക്കാർക്ക് നേരെ തുറന്നുവിട്ട് ഫാം ഉടമ; ഞെട്ടിക്കുന്ന വീഡിയോ

Web Desk
|
6 July 2025 4:57 PM IST

ലിബിയക്കാരനായ ബിസിനസുകാരനാണ് ആഫ്രിക്കൻ തൊഴിലാളികളോട് കൊടും ക്രൂരത ചെയ്തത്.

ട്രിപ്പോളി: വളർത്തുസിംഹത്തെ ജോലിക്കാർക്ക് നേരെ തുറന്നുവിട്ട് ഫാം ഉടമ. ലിബിയക്കാരനായ ബിസിനസുകാരനാണ് ആഫ്രിക്കൻ തൊഴിലാളികളോട് കൊടും ക്രൂരത ചെയ്തത്. തൊഴിലാളികൾ ജീവൻ രക്ഷിക്കാൻ പരക്കംപായുമ്പോൾ അതുകണ്ട് പൊട്ടിച്ചിരിക്കുന്ന ഉടമയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഒരു തൊഴിലാളിയെ സിംഹം പിടികൂടി കടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. തൊഴിലാളികൾ ഓടി രക്ഷപ്പെടാൻ നോക്കുമ്പോൾ വലിയ ബോർഡുകൊണ്ട് തടഞ്ഞ് സിംഹത്തിന് മുന്നിൽക്കുടുക്കുന്നതും വീഡിയോയിൽ കാണാം. ഫാം ഉടമയുടെ ക്രൂരതക്ക് എതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡയയിൽ ഉയരുന്നു.


Similar Posts