< Back
World
മൊസാംബികിലെ ബെയ്‌റ തുറമുഖത്ത് ബോട്ടപകടം; മലയാളി യുവാവിനെ കാണാതായി

Photo|Special Arrangement

World

മൊസാംബികിലെ ബെയ്‌റ തുറമുഖത്ത് ബോട്ടപകടം; മലയാളി യുവാവിനെ കാണാതായി

Web Desk
|
18 Oct 2025 12:15 PM IST

എറണാകുളം എടയ്ക്കാട്ടുവയൽ സ്വദേശി ഇന്ദ്രജിത് സന്തോഷിനെയാണ് കാണാതായത്

കൊച്ചി: മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞ് മലയാളി യുവാവിനെ കാണാതായി. എറണാകുളം എടയ്ക്കാട്ടുവയൽ സ്വദേശി ഇന്ദ്രജിത് സന്തോഷിനെയാണ് കാണാതായത്. അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിക്കുകയും അഞ്ചുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

ഒരാഴ്ച മുമ്പായിരുന്നു ഇന്ദ്രജിത്ത് ആഫ്രിക്കയിലേക്ക് പോയത്. 21 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇവരിൽ 14 പേർ സുരക്ഷിതരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എംടി സീക്വസ്റ്റ് എന്ന കപ്പലിലേക്ക് ഇന്ത്യൻ ജീവനക്കാരെ വഹിച്ചുകൊണ്ടുപോകുന്ന ലോഞ്ച് ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്. കൂടുതൽ വിവരങ്ങൾക്കായി മൊസാംബിക്കിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ആശയവിനിമയം നടത്തുന്നുണ്ട്.

Similar Posts