< Back
World
11അടി നീളമുള്ള ചീങ്കണ്ണിയില്‍ തട്ടി കാര്‍ മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
World

11അടി നീളമുള്ള ചീങ്കണ്ണിയില്‍ തട്ടി കാര്‍ മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Web Desk
|
26 March 2022 12:01 PM IST

54 കരനായ ജോണ്‍ ഹോപ്കിന്‍സ് ആണ് മരിച്ചത്

ഫ്ലോറിഡയിലെ ലിത്തിയയില്‍ റോഡിനുകുറുകെ കിടന്നിരുന്ന കൂറ്റന്‍ ചീങ്കണ്ണിയുടെ ദേഹത്ത് തട്ടിയ കാര്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. 54 കരനായ ജോണ്‍ ഹോപ്കിന്‍സ് ആണ് മരിച്ചത്.

കൗണ്ടി റോഡ് 672 എന്നറിയപ്പെടുന്ന ബാം-പിക്‌നിക് റോഡിൽ കൗണ്ടി റോഡ് 39 ന് 2 മൈൽ പടിഞ്ഞാറ് മാര്‍ച്ച് 24ന് പുലർച്ചെ 12:30 ഓടെയാണ് അപകടമുണ്ടായത്. ജോണ്‍ കാറോടിച്ചു പോകുമ്പോള്‍ വഴിമധ്യേ 11 അടിയോളം നീളമുള്ള ചീങ്കണ്ണി റോഡിന് കുറുകെ കിടക്കുന്നുണ്ടായിരുന്നു. കൂറ്റന്‍ ചീങ്കണ്ണിയില്‍ തട്ടി കാര്‍ തെന്നിമാറിയാണ് അപകടമുണ്ടായത്. തെന്നിപ്പോയ കാര്‍ നോര്‍ത്ത് സൈഡ് റോഡിലുള്ള കിടങ്ങിലേക്ക് മറിയുകയായിരുന്നു. വെളിച്ചക്കുറവ് മൂലം ചീങ്കണ്ണിയെ കാണാത്തതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജോണ്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ചീങ്കണ്ണിയും ചത്തു.ഇത്തരത്തിലുള്ള അപകടം അപൂര്‍വമാണെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.

Related Tags :
Similar Posts