< Back
World

World
പാമ്പുകളെ പുറത്തുചാടിക്കാൻ വീടിന് തീയിട്ട് വീട്ടുടമ; പിന്നീട് സംഭവിച്ചത്....
|4 Dec 2021 5:40 PM IST
പുകയ്ക്കാൻ ശ്രമിക്കുന്നതിടെ കൽക്കരിയിലേക്ക് തീ പടർന്ന് വീട് മുഴുവൻ കത്തിനശിച്ചു
അമേരിക്കയിലെ മേരിലൻഡിൽ വീടിനുള്ളിൽനിന്ന് പാമ്പുകളെ പുകച്ച് പുറത്തുചാടിക്കാൻ വീട്ടുടമ നടത്തിയ ശ്രമത്തിനിടെ വീട് പൂർണമായും കത്തിനശിച്ചു.
പാമ്പുപിടുത്തക്കാരുടെ സഹായം തേടുന്നതിന് പകരം സ്വയം പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. പുകയ്ക്കാൻ ശ്രമിക്കുന്നതിടെ കൽക്കരിയിലേക്ക് തീ പടർന്ന് വീട് മുഴുവൻ കത്തിനശിച്ചു.
ഫയർഫോഴ്‌സ് സ്ഥലത്ത് എത്തിയപ്പോഴേക്കും വീടിന്റെ എല്ലാ ഭാഗത്തേക്കും തീ പടർന്നിരുന്നു. മോണ്ട്‌ഗോമെറി ഫയർ ഡിപാർട്‌മെന്റ് വീടിന്റെ കത്തി നശിച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. തീ പിടിച്ചതിനെ തുടർന്ന് പത്ത് ലക്ഷം ഡോളറിന്റെ നാശനഷ്ടം വീടിന് സംഭവിച്ചു.
അതേസമയം, വീട്ടിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല. വീട് കത്തിനശിച്ചുവെങ്കിലും പാമ്പുകൾക്ക് എന്ത് സംഭവിച്ചുവെന്ന് മാത്രം വ്യക്തമല്ല.