< Back
World
വേറെ വഴിയില്ല...ആക്രമിക്കാൻ വന്ന മുതലയെ ഫ്രൈപാൻ കൊണ്ടടിച്ചോടിച്ച് വയോധികൻ; വീഡിയോ വൈറൽ
World

വേറെ വഴിയില്ല...ആക്രമിക്കാൻ വന്ന മുതലയെ ഫ്രൈപാൻ കൊണ്ടടിച്ചോടിച്ച് വയോധികൻ; വീഡിയോ വൈറൽ

Web Desk
|
22 Jun 2022 3:18 PM IST

മരണത്തിൽ നിന്ന് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ആ മനുഷ്യന്‍ രക്ഷപ്പെട്ടതെന്ന് സോഷ്യല്‍ മീഡിയ

ആസ്‌ട്രേലിയ: ആക്രമിക്കാൻ വന്ന മുതലയെ ഫ്രൈപാൻകൊണ്ടടിച്ചോടിച്ച് വയോധികൻ. ആസ്‌ട്രേലിയയിലെ ഡാർവിനിലാണ് സംഭവം. സ്വയം രക്ഷക്ക് വേണ്ടി മുതലയോട് പൊരുതുന്ന വയോധികന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. കയ് ഹാൻസെൻ എന്നയാളാണ് മുതലയോട് പോരാടുന്നത്.

എയർബോൺ സൊല്യൂഷൻസ് ഹെലികോപ്റ്റർ ടൂർസാണ് ഇപ്പോൾ വൈറലായ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. മുതല വായ തുറന്ന് കയ് ഹാൻസെന് നേരെ പാഞ്ഞെടുക്കുകയായിരുന്നു. ആക്രമിക്കുമെന്ന് ഉറപ്പായപ്പോൾ പബ് ഉടമകൂടിയായ കയ് മുതലയെ ഓടിക്കാൻ ചട്ടിയുപയോഗിച്ച് തലയിൽ അടിക്കുന്നത് വീഡിയോയിൽ കാണാം.

അടികിട്ടിയ മുതല പിന്നീട് വെള്ളക്കെട്ടിലേക്ക് ഇഴഞ്ഞുപോകുന്നതും വീഡിയോയിലുണ്ട്. നിമിഷനേരം കൊണ്ട് രണ്ടുമില്യൻ കാഴ്ചക്കാരാണ് വീഡിയോയ്ക്ക് ലഭിച്ചത്. നിരവധി പേരാണ് വീഡിയോ പങ്കുവെച്ചത്. മരണത്തിൽ നിന്ന് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് കയ് ഹാൻസെൻ രക്ഷപ്പെട്ടതെന്ന് ചിലർ വീഡിയോക്ക് താഴെ കമന്റ് ചെയ്തു. ആ മനുഷ്യൻ വളരെ ധീരനാണാണെന്നും ചിലർ അഭിപ്രായപ്പെട്ടു.


Similar Posts