< Back
World
വൈദ്യപരിശോധനക്കിടെ പ്രതി പൊലീസിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങി; രണ്ടു രോഗികളെ വെടിവെച്ചുകൊന്നു
World

വൈദ്യപരിശോധനക്കിടെ പ്രതി പൊലീസിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങി; രണ്ടു രോഗികളെ വെടിവെച്ചുകൊന്നു

Web Desk
|
8 May 2022 9:34 AM IST

ആശുപത്രിയിലെ രണ്ടു രോഗികളെയാണ് ഇയാൾ വെടിവെച്ചുകൊന്നത്

ദക്ഷിണാഫ്രിക്ക: വൈദ്യപരിശോധനക്കായി ആശുപത്രിയിൽ കൊണ്ടുപോയ പ്രതി പൊലീസിൽ നിന്നും തോക്ക് പിടിച്ചു വാങ്ങി രണ്ടുപേരെ വെടിവെച്ചുകൊന്നു. ദക്ഷിണാഫ്രിക്കയിലെ കോപ്ടൗണിലെ ആശുപത്രിയിൽ ശനിയാഴ്ചയാണ് സംഭവം. ആശുപത്രിയിലെ രണ്ടു രോഗികളെയാണ് ഇയാൾ വെടിവെച്ചുകൊന്നത്.

അക്രമാസക്തനായ ആൾ പൊലീസ് ഉദ്യോഗസ്ഥനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്‌തെന്ന് പൊലീസ് വക്താവ് ബ്രിഗേഡിയർ നോവേല പൊട്ടേൽവ പറഞ്ഞു.

വൈദ്യപരിശോധനക്കായി പ്രതിയെയും കൊണ്ട് ആശുപത്രിയിലേക്ക് വന്നതായിരുന്നു പൊലീസ്. എന്നാൽ പൊലീസുകാരന്റെ കയ്യിൽ നിന്നും തോക്ക് വാങ്ങി തുരു തുരെ വെടിവെക്കുകയായിരുന്നു.

യുദ്ധത്തിലല്ലാതെ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. കഴിഞ്ഞ വർഷം കേപ്ടൗണിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഏറ്റവും ഉയർന്ന കൊലപാതനിരക്കായിരുന്നു. 100,000 ആളുകളിൽ 64 പേർവീതം കൊല്ലപ്പെടുന്നതായി കണ്ടെത്തി.

Related Tags :
Similar Posts