< Back
World
Mario Vargas Llosa, Nobel Prize-winning author, passed away
World

സ്പാനിഷ് - പെറുവിയൻ എഴുത്തുകാരൻ മരിയോ വർഗാസ് യോസ അന്തരിച്ചു

Web Desk
|
14 April 2025 9:32 AM IST

2010ലെ സാഹിത്യ നൊബേൽ പുരസ്കാര ജേതാവാണ്.

ലിമ: സ്പാനിഷ് - പെറുവിയൻ എഴുത്തുകാരൻ മരിയോ വർഗാസ് യോസ അന്തരിച്ചു. പെറു തലസ്ഥാനമായ ലിമയിലെ വസതിയിലായിരുന്നു അന്ത്യം. മൂത്ത മകൻ അൽവാരോ ആണ് എക്‌സിലൂടെ മരണവാർത്ത അറിയിച്ചത്. മറ്റു മക്കളായ ഗോൺസാലോ, മോർഗാന എന്നിവരും സന്ദേശത്തിൽ ഒപ്പുവെച്ചിരുന്നു.

2010ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരം നേടിയിരുന്നു. ദ ഗ്രീൻ ഹൗസ്, ദ ടൈം ഓഫ് ദ ഹീറോ എന്നിവയാണ് ശ്രദ്ധേയമായ കൃതികൾ.


Similar Posts