World
അമ്മ ഉറങ്ങുകയാണ്; അമ്മ മരിച്ചതറിയാതെ പെണ്‍കുട്ടികള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങള്‍
World

'അമ്മ ഉറങ്ങുകയാണ്'; അമ്മ മരിച്ചതറിയാതെ പെണ്‍കുട്ടികള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങള്‍

Web Desk
|
2 Oct 2021 9:16 PM IST

ദിവസങ്ങളോളം കുട്ടികള്‍ സ്കൂളില്‍ വരാതായതോടെ പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്

അമ്മ മരിച്ചറിയാതെ അഞ്ചും ഏഴും വയസുള്ള പെണ്‍കുട്ടികള്‍ മൃതദേഹത്തിനൊപ്പം വീട്ടില്‍ കഴിഞ്ഞത് ദിവസങ്ങള്‍. ഫ്രാന്‍സിലെ ലേ മാന്‍സ് നഗരത്തിലാണ് സംഭവം.

'ഒച്ച വയ്ക്കരുത്, അമ്മ ഉറങ്ങുകയാണ്' എന്നാണ് വീട്ടിലെത്തിയ പൊലീസുകാരോട് പെണ്‍കുട്ടികള്‍ പറഞ്ഞത്. ദിവസങ്ങളോളം കുട്ടികള്‍ സ്കൂളില്‍ വരാതായതോടെ പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.

അകത്തെത്തിയപ്പോഴാണ് സ്ത്രീയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി.

പെണ്‍കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പരിപാലന കേന്ദ്രത്തിലേയ്ക്ക് മാറ്റിയ ഇവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കിക്കൊണ്ടിരിക്കുകയാണ്.

എത്ര ദിവസമാണ് ഇവര്‍ മൃതദേഹത്തോടോപ്പം കഴിഞ്ഞതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൗണ്‍സിലിംഗിനു ശേഷം കുട്ടികളില്‍ നിന്ന് മൊഴിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.


Related Tags :
Similar Posts