< Back
World

World
ബീച്ചിൽ ആഘോഷിച്ച് മസ്‌കും സക്കർബർഗും; വൈറലായി ചിത്രങ്ങൾ
|16 July 2023 9:15 PM IST
'നല്ല അവസാനം' എന്ന ക്യപ്ഷനോടെ ഒരു ഉപയോക്താവ് ട്വിറ്ററിൽ പങ്കുവെച്ച എ.ഐ നിർമിത ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്
ത്രഡ്‌സ് വിഷയത്തിൽ ഇലോൺ മസ്‌കും മാർക്ക് സുക്കർബർഗും തമ്മിൽ കടുത്ത പോരാട്ടം നിലനിൽകെ, മസ്‌കിന്റെയും സക്കർബർഗിന്റെയും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 'നല്ല അവസാനം' എന്ന ക്യപ്ഷനോടെ ഒരു ഉപയോക്താവ് ട്വിറ്ററിൽ പങ്കുവെച്ച എ.ഐ നിർമിത ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
സക്കർബർഗും മസ്‌കും ബീച്ചിലുടെ കൈപിടിച്ച് നടക്കുന്നതും കെട്ടിപിടിക്കുന്നതുമായ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുള്ളത്. ഇതിനോടകം ഏഴ് മില്ല്യൺ വ്യൂസും ഒരു ലക്ഷത്തിലധികം ലൈക്കുമാണ് ഈ ട്വീറ്റിന് ലഭിച്ചിട്ടുള്ളത്.
പോസ്റ്റ് വൈറലായതിന് പിന്നാലെ ഇലോൺ മസ്‌ക് ചിരിക്കുന്ന ഒരു ഇമോജി കമന്റായിടുകയും ചെയ്തു. അവർ രണ്ടുപേരും ഇതുപോലെ ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നെങ്കിൽ എന്ന് ഒരു യുസർ കമന്റ് ചെയ്തു. ഇതാണ് ഏറ്റവും നല്ല അവസാനമെന്ന് മറ്റൊരാളും കമന്റ് ചെയ്തു.