< Back
World
Netanyahu

ബെഞ്ചമിൻ നെതന്യാഹു

World

യുദ്ധം മാസങ്ങളോളം തുടരുമെന്ന് നെതന്യാഹു

Web Desk
|
1 Jan 2024 10:21 AM IST

ഗസ്സ മുനമ്പിനും ഈജിപ്തിനും ഇടയിലുള്ള അതിർത്തി മേഖല ഇസ്രായേലിന്‍റെ നിയന്ത്രണത്തിലായിരിക്കണമെന്നും അദ്ദേഹം ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

ജറുസലെം: ഗസ്സയിലെ യുദ്ധം ഇനിയും മാസങ്ങളോളം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗസ്സ മുനമ്പിനും ഈജിപ്തിനും ഇടയിലുള്ള അതിർത്തി മേഖല ഇസ്രായേലിന്‍റെ നിയന്ത്രണത്തിലായിരിക്കണമെന്നും അദ്ദേഹം ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

"ഫിലാഡൽഫി ഇടനാഴി - അല്ലെങ്കിൽ കൂടുതൽ കൃത്യമായി പറഞ്ഞാൽ, തെക്കൻ സ്റ്റോപ്പേജ് പോയിന്‍റ് (ഗസ്സയുടെ) - നമ്മുടെ കൈകളിലായിരിക്കണം. അത് അടച്ചുപൂട്ടണം.'' അദ്ദേഹം പറഞ്ഞു. ഒക്‌ടോബർ 7-ന് അതിർത്തി കടന്ന് യുദ്ധത്തിന് തുടക്കമിട്ട ഫലസ്തീൻ തീവ്രവാദി സംഘം നടത്തിയ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും ആവർത്തിക്കാതിരിക്കാൻ ഗസ്സയിലെ ഹമാസിനെ നശിപ്പിക്കാനും പ്രദേശത്തെ സൈനികവൽക്കരിക്കാനും വിഘടനവൽക്കരിക്കാനും ഉദ്ദേശിക്കുന്നതായി ഇസ്രായേൽ വ്യക്തമാക്കി. "യുദ്ധം അതിന്‍റെ പാരമ്യത്തിലാണ്. ഞങ്ങൾ എല്ലാ മുന്നണികളിലും പോരാടുകയാണ്. വിജയം കൈവരിക്കാൻ സമയം വേണ്ടിവരും. (IDF) ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞതുപോലെ, യുദ്ധം ഇനിയും മാസങ്ങൾ തുടരും," നെതന്യാഹു പറഞ്ഞു.

അതേസമയം മധ്യ ഗസ്സയിലെ ബുറൈജ് , മഗാസി ക്യാമ്പുകളിലുണ്ടായ ആക്രമണത്തിൽ 24 മണിക്കൂറിനിടെ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.ഇസ്രായേലിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ഗസ്സയിൽ നിന്ന് ചില റിസർവ് സൈനികരെ തിരിച്ചുവിളിക്കുന്നതായി ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു. ചെങ്കടലിലെ ഹൂത്തി ആക്രമണത്തെ തുടർന്ന് മെഴ്സക് ചരക്കുസേവനം 48 മണിക്കൂർ നിർത്തിവച്ചു.

Similar Posts