< Back
World
റഷ്യൻ ടി.വി ഷോകൾ പിൻവലിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്
World

റഷ്യൻ ടി.വി ഷോകൾ പിൻവലിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്

Web Desk
|
1 March 2022 8:50 PM IST

റഷ്യയുടെ ഇരുപതോളം ടിവി ഷോകളാണ് നെറ്റ്ഫ്ളിക്സ് ഒഴിവാക്കാനൊരുങ്ങുന്നത്

ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ നിന്നും റഷ്യൻ ടി.വി ഷോകൾ പിൻവലിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്. ഇതോടെ റഷ്യക്കു മേലുള്ള ഉപരോധം സമസ്ത മേഖലകളിലേക്കും വ്യാപിക്കുകയാണ്. യുക്രൈനിൽ റഷ്യൻ ആക്രമണം അതിതീവ്രമായ സാഹചര്യത്തിലാണ് നെറ്റ്ഫ്‌ളിക്‌സിന്റെ നിർണായക തീരുമാനം.

റഷ്യയുടെ ഇരുപതോളം ടിവി ഷോകളാണ് നെറ്റ്ഫ്ളിക്സ് ഒഴിവാക്കാനൊരുങ്ങുന്നത്. റഷ്യൻ ടി.വി ഷോകൾ നിരോധിക്കുന്നതിനു വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്നാണ് സൂചന.നിലവിൽ റഷ്യയിൽ നെറ്റ്ഫ്ളിക്സിന് പത്ത് ലക്ഷം വരിക്കാർ മാത്രമാണുള്ളത്. യുക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യയുടെ മാധ്യമ വിഭാഗങ്ങളെ പിന്തുണക്കാനാവില്ലെന്നാണ് നെറ്റ്ഫ്ളിക്സിൻറെ അഭിപ്രായം.കഴിഞ്ഞ വർഷം മെയിലാണ് റഷ്യയുടെ ടിവി ഷോ ആദ്യമായി നെറ്റ്ഫ്ളിക്സിലെത്തുന്നത്. അതിനാൽ റഷ്യയിൽ നിലവിൽ നെറ്റ്ഫ്ളിക്സിന് ജീവനക്കാരില്ല. മെറ്റാ, മൈക്രോസോഫ്ട്, ഗൂഗിൾ എന്നിങ്ങനെയുള്ള സ്ഥാപനങ്ങളും സമാന നടപടികളുമായി മുന്നോട്ടു വന്നിരിക്കുകയാണ്.

Similar Posts