< Back
World
വലിയൊരു തെറ്റ് ചെയ്തിരിക്കുന്നു, ഇതിന്റെ പ്രത്യാഘാതം സയണിസ്റ്റ് ഭരണകൂടത്തെ നിരാശരാക്കും; ഖാംനഈയുടെ എക്‌സ് എക്കൗണ്ടിൽ പുതിയ പോസ്റ്റ്
World

'വലിയൊരു തെറ്റ് ചെയ്തിരിക്കുന്നു, ഇതിന്റെ പ്രത്യാഘാതം സയണിസ്റ്റ് ഭരണകൂടത്തെ നിരാശരാക്കും'; ഖാംനഈയുടെ എക്‌സ് എക്കൗണ്ടിൽ പുതിയ പോസ്റ്റ്

Web Desk
|
6 March 2026 11:19 PM IST

ഫെബ്രുവരി 28-നാണ് യുഎസ്- ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഖാംനഈ കൊല്ലപ്പെട്ടത്

തെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ എക്‌സ് എക്കൗണ്ടിൽ പുതിയ പോസ്റ്റ്. വ്യാഴാഴ്ച രാത്രി 8.36നാണ് ഖാംനഈയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇസ്രായേലിന് കനത്ത തിരിച്ചടി നൽകുമെന്ന സൂചനയാണ് മിസൈലുകളുടെ നിർമാണവും വിക്ഷേപണവും ചിത്രീകരിക്കുന്ന പശ്ചാത്തലത്തിലുള്ള ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നത്.

''സയണിസ്റ്റുകൾ വലിയൊരു തെറ്റ് ചെയ്തിരിക്കുന്നു...ദൈവാനുഗ്രഹത്താൽ ഇതിന്റെ പ്രത്യാഘാതങ്ങൾ സയണിസ്റ്റ് ഭരണകൂടത്തെ തീർച്ചയായും നിരാശരാക്കും''- എന്ന കുറിപ്പോടെയാണ് പുതിയ പോസ്റ്റ്.

ശാസ്ത്രജ്ഞൻമാർ വലിയ മിസൈൽ നിർമിക്കുന്നതും അത് വിക്ഷേപിക്കാനൊരുങ്ങുന്ന സൈന്യത്തെയും മിസൈൽ ലക്ഷ്യസ്ഥാനത്ത് പതിക്കുന്ന പശ്ചാത്തലത്തെയും സൂചിപ്പിക്കുന്ന ചിത്രമാണ് കുറിപ്പിനൊപ്പം നൽകിയിരിക്കുന്നത്. പാറിപ്പറക്കുന്ന ഒറു ഇറാൻ പതാകയും ചിത്രത്തിൽ കാണാം.

ഫെബ്രുവരി 28-നാണ് യുഎസ്- ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഖാംനഈ കൊല്ലപ്പെട്ടത്. 1989 മുതൽ ഇറാന്റെ അമരത്തുള്ള ഖാംനഈ രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന തലവൻ കൂടിയാണ്.

Similar Posts