< Back
World
ബിറ്റ്‌കോയിനിൽ ശമ്പളം വാങ്ങുമെന്ന് നിയുക്ത ന്യൂയോർക്ക് മേയർ
World

ബിറ്റ്‌കോയിനിൽ ശമ്പളം വാങ്ങുമെന്ന് നിയുക്ത ന്യൂയോർക്ക് മേയർ

Web Desk
|
5 Nov 2021 8:24 AM IST

നവംബർ രണ്ടിനാണ് ഡെമോക്രാറ്റിക് പാർട്ടിക്കാരനായ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്

ആദ്യ മൂന്നു മാസത്തെ ശമ്പളം ബിറ്റ്‌കോയിനിൽ വാങ്ങുമെന്നും ന്യൂയോർക്ക് സിറ്റിയെ ക്രിപ്‌റ്റോകറൻസി കേന്ദ്രമാക്കി മാറ്റുമെന്നും നിയുക്ത ന്യൂയോർക്ക് മേയർ എറിക് ആദംസ്. മിയാമി മേയർ ഫ്രാൻസിസ് സുവാരസ് അടുത്ത ശമ്പളം ബിറ്റ്‌കോയിനിൽ വാങ്ങുമെന്ന് പറഞ്ഞ് ചെയ്ത ട്വീറ്റിനോട് ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രിപ്‌റ്റോ കറൻസി ഇൻഡസ്ട്രിയും മറ്റു നവീന ഇൻഡസ്ട്രികളും നഗരത്തിൽ സജീവമാക്കുമെന്നും കറുത്ത വംശജർക്കിടയിൽ നിന്നു രണ്ടാം മേയറായ ഇദ്ദേഹം പറഞ്ഞു. സിറ്റി കോയിൻ ഏർപ്പെടുത്തിയ മിയാമിയെ പോലെ ന്യൂയോർക്ക് സിറ്റി കോയിൻ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ രണ്ടിനാണ് ഡെമോക്രാറ്റിക് പാർട്ടിക്കാരനായ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.


Similar Posts