< Back
World
ഇലോൺ മസ്‌കിന് അതിരുകടന്ന മയക്കുമരുന്ന് ഉപയോഗമെന്ന് ന്യൂയോർക് ടൈംസ്; മറുപടിയുമായി മസ്ക്
World

ഇലോൺ മസ്‌കിന് അതിരുകടന്ന മയക്കുമരുന്ന് ഉപയോഗമെന്ന് ന്യൂയോർക് ടൈംസ്; മറുപടിയുമായി മസ്ക്

Web Desk
|
31 May 2025 1:24 PM IST

സർക്കാർ കാര്യക്ഷമത വകുപ്പിൽ നിയോഗിക്കപ്പെട്ടിട്ടുള്ള മസ്ക്, കെറ്റാമൈൻ, എക്സ്റ്റസി, സൈക്കഡെലിക് കൂൺ എന്നീ മയക്കുമരുന്നുകളുടെ ഉപയോഗം കാരണം ചോദ്യം ചെയ്യപെട്ടുവെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട്

ന്യൂയോർക്: ഇലോൺ മസ്‌കിന്റെ ദിവസേനയുള്ള മരുന്നുകളുടെ പെട്ടിയിൽ ഏകദേശം 20 ഗുളികകൾ ഉത്തേജക മരുന്നുകളായ അഡെറാൾ ഉൾപ്പെടെയുള്ളതാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രചാരണം മുതൽ ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിൽ നിന്ന് പുറത്തുപോകുന്നതോടെ അവസാനിച്ച സർക്കാരിലെ അദ്ദേഹത്തിന്റെ ഹ്രസ്വകാല പ്രവർത്തനത്തിന്റെ പശ്ചാത്തലത്തിലാണ് ന്യൂയോർക് ടൈംസ് റിപ്പോർട്ട് പ്രസക്തമാകുന്നത്.

ട്രംപ് ഭരണകൂടവുമായുള്ള ഇലോൺ മസ്‌കിന്റെ ബന്ധം വിവാദങ്ങളും ക്രമരഹിതമായ പെരുമാറ്റവും നിറഞ്ഞതായിരുന്നു. കോടീശ്വരനായ സംരംഭകനുമായ മസ്‌കുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൾ അദ്ദേഹത്തിന്റെ ഇടപെടലിന്റെ ഇരുണ്ട വശം വെളിപ്പെടുത്തുന്നു. സർക്കാർ കാര്യക്ഷമത വകുപ്പിൽ നിയോഗിക്കപ്പെട്ടിട്ടുള്ള മസ്ക്, കെറ്റാമൈൻ, എക്സ്റ്റസി, സൈക്കഡെലിക് കൂൺ എന്നീ മയക്കുമരുന്നുകളുടെ ഉപയോഗം കാരണം ചോദ്യം ചെയ്യപെട്ടുവെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട്.

2024 മാർച്ചിൽ പത്രപ്രവർത്തകനായ ഡോൺ ലെമണുമായുള്ള സംഭാഷണത്തിൽ രണ്ടാഴ്ച കൂടുമ്പോൾ ചെറിയ അളവിൽ കെറ്റാമൈൻ കഴിക്കാറുണ്ടെന്ന് മസ്ക് തന്നെ വെളിപ്പെടുത്തിയിരുന്നു. 'നിങ്ങൾ വളരെയധികം കെറ്റാമൈൻ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ശരിക്കും ജോലി പൂർത്തിയാക്കാൻ കഴിയില്ല. എനിക്ക് ധാരാളം ജോലിയുണ്ട്.' മസ്ക് പറഞ്ഞു. എന്നാൽ അദ്ദേഹം അത് വളരെ കൂടുതൽ തവണ ഉപയോഗിച്ചിരുന്നതായും ഇത് അദ്ദേഹത്തിന്റെ മൂത്രസഞ്ചിയെ ബാധിച്ചതായും സ്രോതസുകളെ ഉദ്ധരിച്ച് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷൻ (DEA) ഷെഡ്യൂൾ I നിയന്ത്രിത പദാർത്ഥമായി തരംതിരിച്ചിരിക്കുന്ന ഒരു മരുന്നാണ് എക്സ്റ്റസി. ഇതിന് മെഡിക്കൽ ഉപയോഗമില്ല. കൂടാതെ ഫെഡറൽ ജീവനക്കാർക്ക് ഇത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. മസ്‌ക് ഒരു 'പ്രത്യേക സർക്കാർ ജീവനക്കാരൻ' ആയതിനാൽ ഈ കർശനമായ നിയമങ്ങൾക്ക് വിധേയമായിരുന്നില്ല.

'റഷ്യ-ഗേറ്റിനെക്കുറിച്ച് തെറ്റായ റിപ്പോർട്ട് നൽകിയതിന് പുലിറ്റ്‌സർ സമ്മാനം നേടിയ അതേ പ്രസിദ്ധീകരണമാണോ ന്യൂയോർക്ക് ടൈംസ്?' എന്ന ചോദ്യമാണ് മസ്ക് തനിക്കെതിരെയുള്ള ന്യൂയോർക് ടൈംസ് റിപ്പോർട്ടിന് മറുപടിയായി നൽകിയത്. ഫെഡറൽ സ്ഥാനത്ത് നിന്നുള്ള തന്റെ വിടവാങ്ങൽ പ്രസംഗത്തിലാണ് മസ്ക് ഇത് പറഞ്ഞത്.

Similar Posts