< Back
World
നോർവേയിൽ അഞ്ച് പേരെ അമ്പെയ്ത് കൊലപ്പെടുത്തി; ഞെട്ടലോടെ രാജ്യം
World

നോർവേയിൽ അഞ്ച് പേരെ അമ്പെയ്ത് കൊലപ്പെടുത്തി; ഞെട്ടലോടെ രാജ്യം

Web Desk
|
14 Oct 2021 11:43 AM IST

നോർവേയിലെ കോങ്‌സ്ബെര്‍ഗ് നഗരത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്

നോർവേയിൽ അഞ്ച് പേരെ അമ്പെയ്ത് കൊലപ്പെടുത്തി. നോർവേയിലെ കോങ്‌സ്ബര്‍ഗ് നഗരത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തിൽ 37 കാരനായ ഡാനിഷ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ ഒരാൾ പോലീസ് ഉദ്യോഗസ്ഥനാണ്. കോങ്‌സ് ബെർഗ് നഗരത്തിൽ ഇന്നലെ വൈകീട്ട് ആറ് മണിക്കാണ് സംഭവം നടന്നത്. സംഭവം നടന്ന് അരമണിക്കൂറിനകം തന്നെ പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് പോലീസ് അറിയിച്ചു

'ആവനാഴിയില്‍ കുറേ അമ്പു നിറച്ച ഒരാൾ നഗരത്തിൽ നിൽക്കുന്നത് ഞാൻ കണ്ടു. പെട്ടെന്ന് ആളുകൾ ചിതറിയോടുന്നതാണ് കണ്ടത്. അക്കൂട്ടത്തിൽ തന്‍റെ കുഞ്ഞിനെ തോളിലെടുത്ത് ഓടുന്ന ഒരു അമ്മയും ഉണ്ടായിരുന്നു' സംഭവത്തിൽ ദൃക്‌സാക്ഷിയായ യുവതി പറഞ്ഞു. അക്രമണം രാജ്യത്തെ നടുക്കിക്കളഞ്ഞു എന്ന് നോര്‍വേ പ്രധാനമന്ത്രി എര്‍ണ സോല്‍ബര്‍ഗ് അറിയിച്ചു.

Similar Posts