< Back
World
ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയെ അപലപിച്ച് ഒ.ഐ.സി
World

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയെ അപലപിച്ച് ഒ.ഐ.സി

Web Desk
|
5 Jun 2022 10:26 PM IST

മുസ്ലിം സമുദായത്തിന്‍റെ സുരക്ഷയും അന്തസ്സും ഉറപ്പു വരുത്തണമെന്ന് ഇന്ത്യയോട് ഒഐസി ആവശ്യപ്പെട്ടു

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയെ അപലപിച്ച് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍ രംഗത്ത്. ഭരണകക്ഷിയിലെ വക്താവ് നടത്തിയ അവഹേളനം അംഗീകരിക്കാനാകില്ല. ഇന്ത്യയില്‍ മുസ്ലിം ആരാധനാലയങ്ങൾ ഇല്ലാതാക്കാനും അവരുടെ ശിരോ വസ്ത്രം തടയാനും ശ്രമം നടക്കുന്നുണ്ട്. മുസ്ലിം സമുദായത്തിന്‍റെ സുരക്ഷയും അന്തസ്സും ഉറപ്പു വരുത്തണമെന്ന് ഇന്ത്യയോട് ഒഐസി ആവശ്യപ്പെട്ടു.

ബി.ജെ.പി ദേശീയ വക്താവായിരുന്ന നുപൂർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ ഖത്തർ നേരത്തേ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യൻ അംബാസഡറെ ഖത്തർ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി സംഭവത്തെ അപലപിച്ചുകൊണ്ടുള്ള പ്രതിഷേധക്കുറിപ്പ് കൈമാറി.

നുപൂർ ശർമയുടെ പ്രവാചകനിന്ദയിൽ പരസ്യ പ്രതിഷേധവുമായി കുവൈത്തും രംഗത്തെത്തി. കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി വിവാദ പരാമർശങ്ങളെ അപലപിച്ചുകൊണ്ടുള്ള പ്രതിഷേധക്കുറിപ്പ് കൈമാറി.

Related Tags :
Similar Posts