< Back
World
Pakistan election: Two deadly blasts in Balochistan day before vote
World

പാകിസ്താനിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സ്‌ഫോടനം; 26 മരണം

Web Desk
|
7 Feb 2024 3:57 PM IST

ബലൂചിസ്താൻ പ്രവിശ്യയിലാണ് സ്‌ഫോടനമുണ്ടായത്.

ബലൂചിസ്താൻ: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ തുടർച്ചയായുണ്ടായ രണ്ട് സ്‌ഫോടനങ്ങളിൽ 26 പേർ കൊല്ലപ്പെട്ടു. 30ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർഥിയായ അസ്ഫൻഡ്യാർ കാക്കറിന്റെ ഓഫീസിന് സമീപമാണ് ആദ്യം സ്‌ഫോടനമുണ്ടായത്. ഇതിൽ 14 പേരാണ് കൊല്ലപ്പട്ടത്.

തൊട്ടുപിന്നാലെ ഖില സൈഫുല്ലയിൽ ജെ.യു.ഐ-എഫ് സ്ഥാനാർഥിയുടെ ഓഫീസിലും സ്‌ഫോടനമുണ്ടായി. 12 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇരുസ്‌ഫോടനങ്ങളെയും പ്രധാനമന്ത്രി അൻവറുൽ ഹഖ് ശക്തമായി അപലപിച്ചു. ബലൂചിസ്താൻ ചീഫ് സെക്രട്ടറിയോട് സ്‌ഫോടനത്തെക്കുറിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും പരിക്കേറ്റവർക്ക് ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts