< Back
World
Pakistan Viral Video

വീഡിയോയില്‍ നിന്നുള്ള ദൃശ്യം

World

മദ്യപിച്ച് നമ്പര്‍ പ്ലേറ്റില്ലാതെ വണ്ടിയോടിച്ച് പൊലീസുകാരന്‍; ചോദ്യം ചെയ്ത റിപ്പോര്‍ട്ടറെ നടുറോഡിലിട്ട് മര്‍ദിച്ചു: വീഡിയോ

Web Desk
|
19 Aug 2023 11:05 AM IST

പാകിസ്താനിലെ പഞ്ചാബിലാണ് സംഭവം

പഞ്ചാബ്: മദ്യപിച്ച ശേഷം നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കോടിക്കുന്ന പൊലീസുകാരനെ ചോദ്യം ചെയ്തതിന് ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് ക്രൂരമര്‍ദനം. പാകിസ്താനിലെ പഞ്ചാബിലാണ് സംഭവം. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

യൂണിഫോമിലാണ് പൊലീസുകാരന്‍. ഹെല്‍മെറ്റ് പോലും വയ്ക്കാതെയാണ് ഇയാള്‍ ബൈക്കുമായി റോഡിലിറങ്ങിയത്. തിരക്കേറിയ റോഡിലൂടെ വണ്ടിയോടിച്ചുപോകുന്ന ഇയാളോട് റിപ്പോര്‍ട്ടര്‍ ചോദിക്കുമ്പോള്‍ പൊലീസുകാരന്‍ ഇയാളോട് ദേഷ്യപ്പെടുകയും ബൈക്ക് മുന്നോട്ടെടുത്ത് മുഷ്ടി ചുരുട്ടി ഇടിക്കുകയും ചെയ്തു. മറ്റു യാത്രക്കാര്‍ ചുറ്റുംകൂടിയപ്പോഴും പൊലീസുകാര്‍ ശാന്തനായില്ല. അയാള്‍ ആക്രോശിച്ചുകൊണ്ടിരുന്നു.പാകിസ്താനിൽ നിന്നുള്ള യൂസഫ് സയീദ് എന്ന മാധ്യമപ്രവർത്തകനാണ് ഇത് എക്‌സിൽ പങ്കുവെച്ചത്.

Similar Posts