
ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇസ്രായേൽ മോചിപ്പിച്ച മകനെ കണ്ടു: പിന്നാലെ പിതാവ് മരിച്ചു
|അയ്ഹാമും മാതാപിതാക്കളും തമ്മിലുള്ള വൈകാരികമായ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു
ഗസ്സസിറ്റി: ഹമാസും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മോചിതനായ മകനെ കണ്ടതിന് പിന്നാലെ പിതാവ് മരിച്ചു.
മകൻ അയ്ഹാം സബായുമായി ഒന്നിച്ച് മണിക്കൂറുകൾക്ക് പിന്നലെയാണ് പിതാവ് ഇബ്രാഹിം സബാഹ് മരിക്കുന്നത്. മാർച്ച് ഏഴ് വെള്ളിയാഴ്ച ഈജിപ്തിൽവെച്ചായിരുന്നു കൂടിക്കാഴ്ചയും പിതാവിന്റെ മരണവും. ഒൻപത് വർഷത്തിനിടെ ആദ്യമായി മകനെ കണ്ടതിന് തൊട്ടുപിന്നാലെയായിരുന്നു ഇബ്രാഹിമിന്റ അന്ത്യം.
അയ്ഹാമും മാതാപിതാക്കളും തമ്മിലുള്ള വൈകാരികമായ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അവരുടെ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ, പിതാവിന്റെ ആരോഗ്യം വഷളാവുകയും പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു.
2018 ഡിസംബറിലാണ് അയ്ഹാമിനെ ഇസ്രായേൽ സൈനിക കോടതി 35 വർഷത്തെ തടവിന് ശിക്ഷിച്ചത്. ഭീമമായ തുകയും പിഴയായി ചുമത്തിയിരുന്നു. 2016ല്‍ ഇസ്രായേലി സൈനികനെ കുത്തിക്കൊന്നുവെന്നാരോപിച്ചാണ് അയ്ഹാം സബാഹിനെ അധിനിവേശ സേന അറസ്റ്റ് ചെയ്യുന്നത്. അന്ന്, 14 വയസായിരുന്നു അയ്ഹാമിന്.
Watch Video