< Back
World
കാറിന്‍റെ തുറന്നിട്ട ജനാലയിലിരുന്ന് റൈഡ് ആസ്വദിക്കുന്ന തത്തമ്മ; 1.8 മില്യണലധികം പേര്‍ കണ്ട വീഡിയോ
World

കാറിന്‍റെ തുറന്നിട്ട ജനാലയിലിരുന്ന് റൈഡ് ആസ്വദിക്കുന്ന തത്തമ്മ; 1.8 മില്യണലധികം പേര്‍ കണ്ട വീഡിയോ

Web Desk
|
23 Jun 2022 10:17 AM IST

ഫെബ്രുവരിയിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടതെങ്കിലും ഇപ്പോഴും ഇതിന് കാഴ്ചക്കാരുണ്ട്

മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോകള്‍ക്ക് സോഷ്യല്‍മീഡിയയില്‍ എപ്പോഴും ആരാധകരുണ്ടാകും. മനസിന് ഒരു പ്രത്യേക സുഖമാണ് ഇത്തരം വീഡിയോകള്‍ നല്‍കുന്നത്. കാറിന്‍റെ തുറന്നിട്ട ജനാലയിരുന്ന് റൈഡ് ആസ്വദിക്കുന്ന തത്തമ്മയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരിയിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടതെങ്കിലും ഇപ്പോഴും ഇതിന് കാഴ്ചക്കാരുണ്ട്.

ക്യൂട്ട് ബേർഡ് എന്ന പേരിലുള്ള ഒരു ഇൻസ്റ്റഗ്രാം പേജില്‍ ജൂൺ 7നാണ് തത്തയുടെ വീഡിയോ വീണ്ടും പ്രത്യക്ഷപ്പെട്ടത്. സൂപ്പര്‍ ഹീറോ എന്നാണ് വീഡിയോക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. കാറിന്‍റെ വിൻഡോയുടെ അരികിലിരുന്ന് തൂവലുകൾക്കിടയിലൂടെ വീശുന്ന വേഗമേറിയ കാറ്റ് ആസ്വദിക്കുന്ന തത്തയെ വീഡിയോയില്‍ കാണാം. കാറിലിരുന്നുള്ള യാത്ര നന്നായി ആസ്വദിക്കുന്നുണ്ടെന്ന് തത്തയുടെ ചലനങ്ങളില്‍ നിന്നും മനസിലാകും. തത്തയുടെ സുരക്ഷിതത്വത്തിനായി ഒരു നൂല് അതിന്‍റെ കാലില്‍ കെട്ടിയിട്ടിരിക്കുന്നതും കാണാം. 1.8 ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 1.7 ലക്ഷം ലൈക്കുകൾ ഇൻസ്റ്റാഗ്രാമിൽ ലഭിക്കുകയും ചെയ്തു. കോക്കോ എന്നാണ് തത്തയുടെ പേര്.

View this post on Instagram

A post shared by Cutest.bird (@cutest.bird)

Related Tags :
Similar Posts