< Back
World
ഇങ്ങോട്ട് ആക്രമിച്ചാലല്ലാതെ ആദ്യം കയറി അടിക്കില്ല: ഇസ്രായേലിനെ ഓർമപ്പെടുത്തി ഇറാൻ
World

'ഇങ്ങോട്ട് ആക്രമിച്ചാലല്ലാതെ ആദ്യം കയറി അടിക്കില്ല': ഇസ്രായേലിനെ ഓർമപ്പെടുത്തി ഇറാൻ

Web Desk
|
24 Jun 2025 9:53 PM IST

പന്ത്രണ്ട് ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇറാനും ഇസ്രായേലും വെടിനിർത്തൽ പ്രഖ്യാപിച്ചത്.

തെഹ്റാന്‍: ഇസ്രായേൽ വെടിനിർത്തൽ അംഗീകരിക്കുന്നിടത്തോളം കാലം ഇറാനും വെടിനിർത്തലിനെ ബഹുമാനിക്കുമെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍.

'ഇങ്ങോട്ട് ആക്രമിച്ചലാല്ലാതെ ആദ്യം കയറി ഇറാന്‍ ഇസ്രായേലിനെ അടിക്കില്ല. ചര്‍ച്ചകള്‍ക്കായി ഞങ്ങള്‍ തയ്യറാണ്, ഇറാന്‍ ജനതയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായിരിക്കും പ്രാധാന്യം കൊടുക്കുക'- അദ്ദേഹം വ്യക്തമാക്കി.

പന്ത്രണ്ട് ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇറാനും ഇസ്രായേലും വെടിനിർത്തൽ പ്രഖ്യാപിച്ചത്. നീക്കത്തെ ഐക്യരാഷ്ട്രസഭയും ജിസിസി രാഷ്ട്രങ്ങളും ലോക രാഷ്ട്രങ്ങളും അഭിനന്ദിച്ചു. നടപ്പാക്കാൻ വൈകിയതിന് ഇസ്രായേലിനെതിരെ അസഭ്യം പറഞ്ഞ് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപും രംഗത്തെത്തി. ഖത്തറിലെ വ്യോമതാവളം ലക്ഷ്യം വെക്കേണ്ടി വന്നതിൽ ഇറാൻ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ഇന്ന്(ചൊവ്വാഴ്ച) രാവിലെയാണ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. അംഗീകരിക്കും മുമ്പ് ഇറാൻ ഇസ്രായേലിൽ വ്യാപക നാശനഷ്ടമുണ്ടാക്കി. പത്തിലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാനിൽ ഇസ്രായേലും കനത്ത ആക്രമണം നടത്തി. നിരവധി പേരെ വധിച്ചു. വെടിനിർത്തൽ ഇരുവരും പിന്നാലെ അംഗീകരിച്ചു. എന്നാൽ ഇറാൻ വീണ്ടും മിസൈലയച്ചെന്ന് ഇസ്രായേൽ വാദിച്ചു. ഇറാൻ ഇത് തള്ളിയെങ്കിലും ഇസ്രായേൽ ആക്രമണത്തിന് തുനിഞ്ഞു.

ഇതോടെ വെടിനിർത്തൽ നടപ്പാക്കാൻ വൈകിയതിന് ഇസ്രായേലിനെയും ഇറാനുമെതിരെ അസഭ്യ ഭാഷയിലാണ് ട്രംപ് വിമർശിച്ചത്. ഇതോടെ നെതന്യാഹുവും ട്രംപും സംസാരിച്ചു. ഇറാന്റെ അവസാന മിസൈലാക്രമണത്തിന് മറുപടിയായി തെഹ്റാനിലെ ഒഴിഞ്ഞ സ്ഥലത്തെ ഒരു റഡാറിൽ ആക്രമണം നടത്തി ഇസ്രായേൽ സൈന്യം മടങ്ങി.

Similar Posts