< Back
World
ചൈനയിൽ 133 യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകർന്നുവീണു; ആളിപ്പടര്‍ന്ന് തീ
World

ചൈനയിൽ 133 യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകർന്നുവീണു; ആളിപ്പടര്‍ന്ന് തീ

Web Desk
|
21 March 2022 2:43 PM IST

പർവതമേഖലയിലാണ് വിമാനം തകർന്നുവീണത്

ചൈനയിൽ യാത്രാവിമാനം തകർന്ന് വൻ ദുരന്തം. 133 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് തകർന്നുവീണത്. ദക്ഷിണ പടിഞ്ഞാറൻ ചൈനയിലാണ് സംഭവം. പർവതമേഖലയലാണ് വിമാനം തകർന്നത്. വിമാനം തകർന്നതിനു പിന്നാലെ പ്രദേശത്ത് വൻതീപിടിത്തമുണ്ടായതായും റിപ്പോർട്ടുണ്ട്.

ഗ്വാങ്ഷിയിലെ വുസുവിനടുത്താണ് സംഭവം. ബോയിങ് 737 വിമാനമാണ് അപകടത്തിൽപെട്ടത്. 124 യാത്രക്കാരും ഒൻപത് ജീവനക്കാരുമായാണ് കൻമിങ്ങിൽനിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.11ന് വിമാനം ഗ്വാങ്ഷുവിലേക്ക് പുറപ്പെട്ടത്. 2.22ഓടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പിന്നാലെയാണ് ഗ്രാമപ്രദേശത്തെ പർവതമേഖലയിൽ തകർന്നുവീണ വിവരം പുറത്തെത്തുന്നത്.

ഗ്വാങ്ഷുവിന്റെ തൊട്ടടുത്താണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ തിരിച്ചിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. ആളപായത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടില്ല.

Summary: Plane Carrying 133 Crashes In China, Causes Mountain Fire

Similar Posts