< Back
World
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ദേശീയ സമിതി രൂപീകരിക്കും: റനിൽ വിക്രമസിംഗെ
World

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ദേശീയ സമിതി രൂപീകരിക്കും: റനിൽ വിക്രമസിംഗെ

Web Desk
|
16 May 2022 7:45 PM IST

കടുത്ത സമ്മർദങ്ങൾക്കൊടുവിൽ മഹിന്ദ രജപക്സെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചിരുന്നു

കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി മറിടകടക്കാൻ ദേശീയ സമിതി രൂപീകരിക്കും. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടേതാണ് പ്രഖ്യാപനം. ദേശീയ സമിതിയിൽ എല്ലാ പാർട്ടിയുടെയും പ്രതിനിധികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കൻ എയർലൈൻസ് സ്വകാര്യവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു നിയുക്ത ലങ്കൻ പ്രധാനമന്ത്രി.

''അപകടകരമായ നിലയിലാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നിലകൊള്ളുന്നത്. ഇതു പരിഹരിക്കേണ്ടത് രാജ്യത്തിന്റെ പ്രധാന ആവശ്യമാണ്. ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ദേശീയ സമിതി രൂപീകരിക്കും', വിക്രമസിംഗെ പറഞ്ഞു. അതേസമയം, ഒരു ദിവസത്തിനുള്ള പെട്രോൾ ശേഖരം മാത്രമാണ് രാജ്യത്തിലുള്ളതെന്നും ദിവസവും 15 മണിക്കൂർ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുണ്ട്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെ രൂക്ഷമായ ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് അനുനയനീക്കത്തിന്റെ ഭാഗമായി റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിക്കാൻ പ്രസിഡന്റ് ഗൊട്ടബയ രജപക്സെ തീരുമാനിച്ചത്. കടുത്ത സമ്മർദങ്ങൾക്കൊടുവിൽ ഗൊട്ടബയയുടെ സഹോദരൻ കൂടിയായ മഹിന്ദ രജപക്സെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചിരുന്നു.

Similar Posts