< Back
World
Pope Francis hospitalised
World

ശ്വാസകോശ അണുബാധ: ഫ്രാൻസിസ് മാർപ്പാപ്പ ആശുപത്രിയിൽ

Web Desk
|
30 March 2023 6:27 AM IST

റോമിലെ ജെമെല്ലി ആശുപത്രിയിലാണ് മെഡിക്കൽ പരിശോധനകൾക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയെ ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് മെഡിക്കൽ പരിശോധനകൾക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. മാർപാപ്പ ഏതാനും ദിവസം ആശുപത്രിയിൽ കഴിയേണ്ടിവരുമെന്ന് വത്തിക്കാൻ അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസമായി ഫ്രാൻസിസ് മാർപാപ്പയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. മാർപാപ്പയുടെ ഔദ്യോഗിക പരിപാടികളിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോയെന്ന് വത്തിക്കാൻ വ്യക്തമാക്കിയിട്ടില്ല.

Similar Posts