< Back
World
Pope Francis,vatican,Pope Francis health updates
World

മാർപാപ്പയുടെ ആരോഗ്യനില വീണ്ടും വഷളായി; കൃത്രിമശ്വാസം നൽകുന്നുവെന്ന് വത്തിക്കാൻ

Web Desk
|
4 March 2025 6:35 AM IST

കടുത്ത അണുബാധയും കഫക്കെട്ടും അനുഭവപ്പെട്ടുവെന്നും വത്തിക്കാൻ

വത്തിക്കാന്‍: ശ്വാസകോശ അണുബാധമൂലം ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിൽ കഴിയുന്ന മാര്‍പാപ്പക്ക് രണ്ട് തവണ ശ്വാസ തടസ്സം ഉണ്ടായെന്ന് വത്തിക്കാൻ അറിയിച്ചു. കടുത്ത അണുബാധയും കഫക്കെട്ടും അനുഭവപ്പെട്ടുവെന്നും കൃത്രിമ ശ്വാസം നൽകുന്നുവെന്നുവെന്നും വത്തിക്കാൻ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

അതേസമയം, ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്നായിരുന്നു കഴിഞ്ഞദിവസം പുറത്ത് വന്ന വാര്‍ത്തകള്‍. സങ്കീര്‍ണമായ ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ആശുപത്രിയില്‍ കഴിയുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച അദ്ദേഹം പരസഹായമില്ലാതെ കാപ്പികുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാന്‍ അറിയിച്ചിരുന്നു.


Similar Posts