< Back
World
prayers at a Church in Gazza were disrupted following Israeli missile attacks
World

ഇസ്രായേൽ മിസൈൽ ആക്രമണത്തെ തുടർന്ന് ഗസ്സയിലെ ക്രിസ്ത്യൻ പള്ളിയിൽ പ്രാർഥന തടസ്സപ്പെട്ടു

Web Desk
|
1 Nov 2023 7:24 PM IST

ഹോളി ഫാമിലി കാത്തലിക് പള്ളിക്ക് സമീപമാണ് വലിയ ശബ്ദത്തോടെ മിസൈൽ പതിച്ചത്.

ഗസ്സ: ഇസ്രായേൽ മിസൈൽ ആക്രമണത്തെ തുടർന്ന് ഗസ്സയിലെ ക്രിസ്ത്യൻ പള്ളിയിൽ പ്രാർഥന തടസ്സപ്പെട്ടു. ഹോളി ഫാമിലി കാത്തലിക് പള്ളിക്ക് സമീപമാണ് വലിയ ശബ്ദത്തോടെ മിസൈൽ പതിച്ചത്. പ്രാർഥനക്കിടെയാണ് മിസൈൽ പതിച്ചത്. പ്രായമായവരും കുട്ടികളും സ്ത്രീകളും അടക്കം പങ്കെടുത്ത പ്രാർഥനക്കിടെയാണ് ആക്രമണമുണ്ടായത്.

ഗസ്സയിൽ കരയുദ്ധം ശക്തമായി തുടരുകയാണ്. 12 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി ഹമാസ് അവകാശപ്പെട്ടു. കൊല്ലപ്പെട്ട സൈനികരുടെ യഥാർഥ എണ്ണം വെളിപ്പെടുത്തിയാൽ നെതന്യാഹു സർക്കാർ വീഴുമെന്നും ഹമാസ് പറഞ്ഞു. അതിനിടെ ഈജിപ്തിലേക്കുള്ള റഫ അതിർത്തി ഇന്ന് തുറന്നു. ഗുരുതര പരിക്കുള്ള രോഗികളെ ഇതുവഴി ഈജിപ്തിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്.

Similar Posts