< Back
World

World
'സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ'; ട്രംപിന് ആശംസയറിയിച്ച് പ്രധാനമന്ത്രി
|6 Nov 2024 3:29 PM IST
'ആഗോള സമാധാനം നിലനിർത്താൻ ഒരുമിച്ച് പ്രവർത്തിക്കാം'
ന്യൂഡൽഹി: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച ഡൊണാൾഡ് ട്രംപിന് ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായി മോദി പറഞ്ഞു. ആഗോള സമാധാനം നിലനിർത്താൻ ഒരുമിച്ച് പ്രവർത്തിക്കാമെന്നും മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
ഫ്ലോറിഡയിലെ പാം ബീച്ച് റിസോർട്ടിൽ ട്രംപിന്‍റെ വിജയാഘോഷം നടക്കുകയാണ്. സ്വിങ് സ്റ്റേറ്റുകളില്‍ ട്രംപ് തരംഗം അലയടിച്ചു. ഇത് സുവര്‍ണയുഗമെന്നും അമേരിക്കയെ ഉന്നതിയിലെത്തിക്കുമെന്ന് പറഞ്ഞ ട്രംപ് ചരിത്രവിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നന്ദിയും പറഞ്ഞു.