< Back
World
അഫ്ഗാനില്‍ താലിബാനെതിരെ പ്രതിഷേധം തുടരുന്നു; ദേശീയ പതാകയുമായി ജനം തെരുവില്‍
World

അഫ്ഗാനില്‍ താലിബാനെതിരെ പ്രതിഷേധം തുടരുന്നു; ദേശീയ പതാകയുമായി ജനം തെരുവില്‍

Web Desk
|
20 Aug 2021 6:19 AM IST

അതിനിടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നീക്കം തുടരുകയാണ്. വ്യോമസേനാ വിമാനത്തിലാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ച താലിബാനെതിരെ പ്രതിഷേധം ശക്തമാവുന്നു. അഫ്ഗാന്‍ ദേശീയ പതാകയുമായി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. അസദാബാദില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചവര്‍ക്കെതിരെ താലിബാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടുതല്‍ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുകയാണ്.

അതിനിടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നീക്കം തുടരുകയാണ്. വ്യോമസേനാ വിമാനത്തിലാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത്. ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ യു.എന്‍ രക്ഷാസമിതി യോഗത്തില്‍ പറഞ്ഞു. നാനൂറില്‍ താഴെ ഇന്ത്യക്കാരാണ് ഇനി അഫ്ഗാനിലുള്ളത്.

Similar Posts