< Back
World

World
റഫ ആക്രമണം; ഇസ്രായേലിനെതിരെ ഹമാസ്
|10 May 2024 11:07 PM IST
ഗസ്സയിൽ നാല് ഇസ്രായേൽ സൈനികരും കൊല്ലപ്പെട്ടു
ജെറുസലേം: ഇസ്രായേൽ ആക്രമണത്തിനെതിരെ ഹമാസ്. വെടിനിർത്തൽ ചർച്ചയുടെ മറവിലാണ് ഇസ്രായേലിന്റെ റഫ ആക്രമണമെന്ന് ഹമാസ് തുറന്നടിച്ചു. ചർച്ചയുടെ കാര്യത്തിൽ ഇനി പുനഃരാലോചന വേണ്ടിവരുമെന്നും റഫയിലേക്കുള്ള വരവ് പിക്ക്നിക് ആകില്ലെന്നും സൈന്യത്തിന് ഹമാസ് മുന്നറിയിപ്പ് നൽകി. ബീർഷെബ ഉൾപ്പെടെ നിരവധി ഇസ്രായേൽ കേന്ദ്രങ്ങൾക്ക് നേരെ ഹമാസ് റോക്കറ്റാക്രമണം നടത്തി.
അതേസമയം ഗസ്സയിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന അറിയിച്ചു. നഹാൽ ബ്രിഗേഡിലെ സൈനികരാണ് കൊല്ലപ്പെട്ടത്. 12 സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ സേന വൃത്തങ്ങൾ അറിയിച്ചു.