< Back
World

World
റഫ അതിർത്തി നാളെ തുറന്നേക്കും; അവശ്യ വസ്തുക്കളുമായി 20 ട്രക്കുകൾ ഗസ്സയിൽ പ്രവേശിക്കും
|19 Oct 2023 7:43 AM IST
ഗസ്സയിലെ ഇസ്രായേൽ ആക്രമണം 12-ാം ദിവസവും രൂക്ഷമായി തുടരുകയാണ്.
ഗസ്സ: ഗസ്സയിലേക്കുള്ള റഫ അതിർത്തി നാളെ തുറന്നേക്കും. അതിർത്തി തുറക്കാൻ ധാരണയായതായി യു.എൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അവശ്യ സാധനങ്ങളുമായി 20 ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിക്കും. അതിർത്തി തുറക്കാൻ സമ്മതിച്ച ഈജിപ്ത് പ്രസിഡന്റിനെ ബൈഡൻ അഭിനന്ദിച്ചു.
അതേസമയം ഗസ്സയിലെ ഇസ്രായേൽ ആക്രമണം 12-ാം ദിവസവും രൂക്ഷമായി തുടരുകയാണ്. ഇന്നലെ രാത്രി ഖാൻ യൂനുസിലെ സ്‌കൂളിന് നേരെ ഇസ്രായേൽ ആക്രമണം നടത്തി. തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുട്ടികൾ അടക്കം നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ട്.