< Back
World
ടിപ്പായി ലഭിച്ചത് 3 ലക്ഷം രൂപ ! ശേഷം പണിയും പോയി
World

ടിപ്പായി ലഭിച്ചത് 3 ലക്ഷം രൂപ ! ശേഷം പണിയും പോയി

Web Desk
|
19 Dec 2021 2:24 PM IST

റെസ്റ്റോറന്റിൽ ബിസിനസ് മീറ്റിങ്ങിനെത്തിയ സംഘമാണ് തങ്ങളുടെ പരിചാരികയായി വന്ന ജോലിക്കാരിക്ക് രണ്ടായിരത്തി ഇരുന്നൂറ് ഡോളർ ടിപ്പ് നൽകിയത്.

റെസ്റ്റോറെന്റിലെത്തിയ അതിഥികളെ സ്വീകരിച്ച വെയിട്രസിന് ടിപ്പായി ലഭിച്ചത് മൂന്ന് ലക്ഷത്തോളം രൂപ. ഭാഗ്യം ടിപ്പിന്റെ രൂപത്തിൽ വന്നെങ്കിലും അതിന് അധികം ആയുസുണ്ടായിരുന്നില്ല. ലഭിച്ച ടിപ് സഹപ്രവർത്തകർക്കൊപ്പം പങ്കുവെക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ജോലിക്കാരിക്ക് പണി പോവുകയും ചെയ്തു. അമേരിക്കയിലെ അർക്കൻസ സംസ്ഥാനത്തെ ഓവൻ ആൻഡ് ടാപ്പ് റെസ്റ്റോറന്റിലായിരുന്നു സംഭവം.

റെസ്റ്റോറന്റിൽ ബിസിനസ് മീറ്റിങ്ങിനെത്തിയ ഗ്രാൻഡ് വൈസും സംഘവുമാണ് തങ്ങളുടെ പരിചാരികയായി വന്ന ജോലിക്കാരി റയാൻ ബൻഡിറ്റിന് രണ്ടായിരത്തി ഇരുന്നൂറ് ഡോളർ (മൂന്ന് ലക്ഷത്തോളം രൂപ) ടിപ്പ് നൽകിയത്. മീറ്റിങ്ങിൽ പങ്കെടുത്ത നാൽപ്പതു പേരും ചേർന്നായിരുന്നു അത്രയും തുക നൽകിയത്. എന്നാൽ ടിപ്പായി ലഭിച്ച തുക മറ്റു ജോലിക്കാർക്കും കൂടി പങ്കുവെക്കാനുള്ള റെസ്റ്റോറന്റ് മാനേജ്‌മെന്റിന്റെ നിർദേശം തള്ളിയ റയാനെ ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു ഉടമകള്‍.

റയാന് ടിപ് നൽകികൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വികാര നിർഭരമായ വീഡിയോയിൽ, റയാൻ ബൻഡിറ്റ് കരയുന്നതും അവരെ ടീമംഗങ്ങൾ ആശ്വസിപ്പിക്കുന്നതും കാണാം. എന്നാൽ, തനിക്ക് ടിപ്പായി ലഭിച്ച തുകയിൽ ഇരുപത് ശതമാനം മാത്രമേ എടുക്കാവൂ എന്നും, ബാക്കിയുള്ളത് മറ്റു ജോലിക്കാർക്കിടയിൽ വീതം വെക്കണമെന്നുമാണ് മാനേജ്‌മെൻ്‌റ് ആവശ്യപ്പെട്ടിരുന്നത്.

ഇതിന് തയ്യാറാകാതിരുന്നതോടെ മൂന്നര വർഷമായുള്ള ബൻഡിറ്റിന്റെ സേവനം ഉടമകൾ അവസാനിപ്പിക്കുകയായിരുന്നു. ടിപ്പ് വീതം വെക്കുന്ന പതിവ് റെസ്റ്റോറന്റിൽ ഇല്ലായിരുന്നുവെന്നും, ഈ സന്ദർഭത്തിൽ മാത്രം ഇതുപോലൊരു ചട്ടം എങ്ങനെ വന്നുവെന്നും ബൻഡിറ്റിനെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

View this post on Instagram

A post shared by Rebecca 🌺 Soto (@rebeccasoto_legacy)

The waitress who received the guests at the restaurant received a tip of around Rs 3 lakh. Luck came in the form of a tip but it did not last long. The employee went to work after refusing to share the tip with colleagues.

Similar Posts