< Back
World
പാരീസിൽ തീപിടിത്തത്തിൽ  മലയാളി വിദ്യാർഥികളുടെ രേഖകൾ കത്തിനശിച്ചു
World

പാരീസിൽ തീപിടിത്തത്തിൽ മലയാളി വിദ്യാർഥികളുടെ രേഖകൾ കത്തിനശിച്ചു

Web Desk
|
11 April 2024 5:22 PM IST

തിരുവനന്തപുരം, കോട്ടയം, കണ്ണൂർ സ്വദേശികളായ വിദ്യാർഥികളുടെ രേഖകളാണ് കത്തിനശിച്ചത്

പാരീസ്: പാരീസിലെ ലാ ഡിഫൻസിൽ നടന്ന തീപിടുത്തത്തിൽ രേഖകൾ നഷ്ടപ്പെട്ട് മലയാളി വിദ്യാർഥികൾ. എട്ട് മലയാളികൾ ഉൾപ്പെടെ 27 ഇന്ത്യൻ വംശജർ താമസിച്ചിരുന്ന താമസ സ്ഥലത്താണ് ഞായറാഴ്ച തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തിൽ ഇവർക്കാർക്കും പരിക്കുപറ്റിയില്ലെങ്കിലും, ഇവിടെ സൂക്ഷിച്ച രേഖകൾ കത്തിനശിക്കുകയായിരുന്നു. മൂന്ന് മലയാളി വിദ്യാർഥികളുടെ രേഖകൾ പൂർണമായും നഷ്ടപ്പെട്ടു

തിരുവനന്തപുരം, കോട്ടയം, കണ്ണൂർ സ്വദേശികളായ വിദ്യാർഥികളുടെ രേഖകളാണ് കത്തിനശിച്ചത്. യാത്രാരേഖകൾക്ക് പുറമെ തിരിച്ചറിയൽ രേഖകളും പഠനവുമായി ബന്ധപ്പെട്ട രേഖകളും നശിച്ചു.

താമസം പ്രതിസന്ധിയിലായതോടെ നിലവിൽ എംബസി ഏർപ്പെടുത്തിയ താമസസ്ഥലത്താണ് ഇവരുള്ളത്. സാധനങ്ങൾ വാങ്ങാനായി ഇവർ പുറത്തിറങ്ങിയപ്പോഴാണ് തീപിടിത്തമുണ്ടായതെന്നത് എന്നതിനാൽ ഒഴിവായത് വൻ ദുരന്തമാണ്.

Similar Posts