< Back
World
സാദിഖ് ഖാന് അഭിമാനിക്കാം; കത്തിക്കുത്ത് സംഭവത്തിന് ശേഷം ലണ്ടന്‍ മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പീറ്റേഴ്സണ്‍
World

'സാദിഖ് ഖാന് അഭിമാനിക്കാം'; കത്തിക്കുത്ത് സംഭവത്തിന് ശേഷം ലണ്ടന്‍ മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പീറ്റേഴ്സണ്‍

Web Desk
|
28 March 2024 3:48 PM IST

ഒരു അക്രമി ട്രെയിൻ യാത്രക്കാരനെ കത്തി കൊണ്ട് പല തവണ കുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

ലണ്ടന്‍: ഇന്ന് രാവിലെയാണ് ലണ്ടന്‍ നഗരത്തില്‍ ട്രെയിനിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റത്. ഷോർട്ട്ലാന്‍റ്സില്‍ നിന്നും ബെക്കെൻഹാമിലേക്കുള്ള യാത്രക്കിടയിലായിരുന്നു ദാരുണ സംഭവം. ഒരു അക്രമി ട്രെയിൻ യാത്രക്കാരനെ കത്തി കൊണ്ട് പല തവണ കുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ലണ്ടൻ മേയർ സാദിഖ് ഖാനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

മുൻ ഇംഗ്ലീഷ് ക്രിക്കറ്റർ കെവിൻ പീറ്റേഴ്‌സൺ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ച് വിമർശനമുന്നയിച്ചു. 'എത്ര മനോഹരമായ നഗരമായിരുന്നു ലണ്ടൻ. ഇപ്പോൾ ഈ നാടിനെയോർത്ത് നാണക്കേടാണ്. വിലകൂടിയ വാച്ചുകൾ ധരിച്ച് നിങ്ങൾക്കിവിടെ നടക്കാനാവില്ല. നിങ്ങളുടെ ഫോൺ കയ്യിൽ പിടിച്ച് പുറത്തിറങ്ങാനാവില്ല. സ്ത്രീകളുടെ ആഭരണങ്ങൾ കൊള്ളയടിക്കപ്പെടുന്നു. കൊള്ളയടിക്കാനായി കാറുകൾ ആക്രമിക്കുന്നു. സാദിഖ് ഖാൻ ഇപ്പോൾ താൻ ചെയ്തു വച്ചതിനെ ഓർത്ത് അഭിമാനിക്കുന്നുണ്ടാവും'- പീറ്റേഴ്സണ്‍ കുറിച്ചു.

Similar Posts