< Back
World
Severe flood hits Afghan, 31 dies
World

കനത്ത മഴയിൽ വലഞ്ഞ് അഫ്ഗാനും; 31 മരണം, 41 പേരെ കാണാതായി

Web Desk
|
24 July 2023 2:40 PM IST

606 വീടുകൾക്ക് ഭാഗികമായോ പൂർണമായോ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 31 പേർ മരിച്ചു, 41 പേരെ കാണാതായി. 606 വീടുകൾക്ക് ഭാഗികമായോ പൂർണമായോ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.

ദുരന്തനിവാരണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പ്രകൃതിദുരന്തങ്ങൾ കാരണം അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ നാല് മാസത്തിനിടെ 214 പേരാണ് കൊല്ലപ്പെട്ടത്. 74 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാബൂൾ, മൈതാൻ വർദക്, ഗാസ്‌നി പ്രവിശ്യകളെയാണ് മഴ കാര്യമായി ബാധിച്ചിരിക്കുന്നത്.

Similar Posts