< Back
World
ന്യൂയോർക്കിൽ വെടിവയ്പ്പ്; യുണൈറ്റഡ് ഹെൽത്ത് ഇൻഷൂറൻസ് സിഇഒ ബ്രയൻ തോംപ്‌സൺ കൊല്ലപ്പെട്ടു
World

ന്യൂയോർക്കിൽ വെടിവയ്പ്പ്; യുണൈറ്റഡ് ഹെൽത്ത് ഇൻഷൂറൻസ് സിഇഒ ബ്രയൻ തോംപ്‌സൺ കൊല്ലപ്പെട്ടു

Web Desk
|
4 Dec 2024 10:31 PM IST

ഹിൽട്ടൺ ഹോട്ടലിന് താഴെ കാത്തിരുന്ന കൊലയാളി തോംപ്‌സണ് നേരെ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു

ന്യൂയോർക്ക്: ന്യൂയോർക്കിൽ വെടിവയ്പ്പ്. യുണൈറ്റഡ് ഹെൽത്ത് ഇൻഷൂറൻസ് യൂണിറ്റ് സിഇഒ ബ്രയൻ തോംപ്‌സൺ (50) കൊല്ലപ്പെട്ടു. ബുധനാഴ്ച ഹിൽട്ടൺ ഹോട്ടലിൽ നിക്ഷേപക സംഗമത്തിനെത്തിയ തോംപ്‌സണ് നേരെ മുഖംമൂടിയും ഹൂഡിയും ധരിച്ചെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. അമേരിക്കൻ സമയം പുലർച്ചെ 6.46നാണ് സംഭവം. വെടിവയ്പ്പിന് പിന്നാലെ അക്രമി ഓടിരക്ഷപ്പെട്ടു. മുൻകൂട്ടി പദ്ധതിയിട്ട ആക്രമമായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു. തോംപ്‌സണെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു. കുറ്റവാളിയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുയാണെന്ന് പൊലീസ് പറഞ്ഞു.

തോംപ്‌സണായി കൊലയാളി കാത്തിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് കണ്ടെത്തി. കറുത്ത മുഖാവരണും ക്രീം നിറത്തിലുള്ള ജാക്കറ്റും കറുപ്പും വെളുപ്പും നിറത്തിലുള്ള സ്‌നീക്കേഴ്‌സുമാണ് കൊലയാളി ധരിച്ചിരുന്നത്. ചാരനിറത്തിലുള്ള ബാഗും ഇയാൾ ധരിച്ചിട്ടുണ്ട്.

തോംപ്‌സണെ ദൂരെ നിന്നും കണ്ട കൊലയാളി തുടർച്ചയായി തോംപ്‌സണ് നേരെ വെടിവയ്ക്കുകയായിരുന്നു. ഒന്നിലധികം തവണ തോംപ്‌സണ് വെടിയേറ്റു. തുടർന്ന് കൊലയാളി മോട്ടോർസൈക്കിളിൽ കയറി രക്ഷപ്പെടുകയായിരുന്നു.

20 വർഷമായി യുണൈറ്റഡ് ഹെൽത്തിൽ ജോലി ചെയ്തിരുന്ന തോംപ്‌സൺ 2021ലാണ് കമ്പനിയുടെ സിഇഒ ആയി അധികാരമേറ്റത്.

Similar Posts