< Back
World
എനിക്ക് നോബല്‍ സമ്മാനം വേണം, വ്യാപാരബന്ധത്തിലൂടെയാണ് ഞാന്‍ ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് : ട്രംപ്
World

എനിക്ക് നോബല്‍ സമ്മാനം വേണം, വ്യാപാരബന്ധത്തിലൂടെയാണ് ഞാന്‍ ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് : ട്രംപ്

Web Desk
|
21 Sept 2025 12:51 PM IST

ഇന്ത്യ-പാക് യുദ്ധമടക്കം ഏഴ് യുദ്ധങ്ങളാണ് ഞാന്‍ അവസാനിപ്പിച്ചത്

ന്യൂയോര്‍ക്ക്: ഇന്ത്യാ പാക് യുദ്ധമടക്കം ഏഴ് യുദ്ധങ്ങള്‍ തടഞ്ഞതിന് തനിക്ക് നോബേല്‍ സമ്മാനത്തിന് അര്‍ഹതയുണ്ടെന്ന് ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ലോക വേദിയില്‍ ബഹുമാനിക്കപ്പെടണമെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം അമേരിക്കന്‍ കോര്‍ണര്‍‌സ്റ്റോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അത്താഴ വിരുന്നിലായിരുന്നു ട്രംപിന്റെ പ്രതികരണം.

'ഞങ്ങള്‍ സമാധാന കരാറുകള്‍ ഉണ്ടാക്കുകയും യുദ്ധങ്ങള്‍ തടയുകയും ചെയ്യുന്നു. ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധവും തായ്‌ലന്‍ഡ്, കംബോഡിയ യുദ്ധവുമൊക്കെ നമ്മള്‍ തടഞ്ഞുവെച്ചു.

'ഇന്ത്യയെയും പാകിസ്ഥാനെയും കുറിച്ച് ചിന്തിച്ച് നോക്കൂ. വ്യാപാരത്തിലൂടെയാണ് ഞാനത് നിര്‍ത്തിയതെന്ന് നിങ്ങള്‍ക്കറിയാം. അവര്‍ക്ക് വ്യാപാരം ചെയ്യാന്‍ താല്‍പര്യമുണ്ട്. രണ്ട് നേതാക്കളോടും എനിക്ക് ബഹുമാനമുണ്ട്. അര്‍മാനിയ - അസര്‍ബൈജാന്‍ ,കൊസാവോ - സെര്‍ബിയ, ഇസ്രായേല്‍ - ഇറാന്‍, ഈജിപ്ത് - എത്യോപ്യ, റുവാണ്ട - കോംഗോ ഇതില്‍ 60 ശതമാനവും ഞാന്‍ വ്യാപാരബന്ധം മൂലമാണ് നിര്‍ത്തിയത്.

റഷ്യ യുക്രൈന്‍ യുദ്ധം തടഞ്ഞാല്‍ നിങ്ങള്‍ക്ക് നോബേല്‍ നേടാന്‍ കഴിയുമെന്ന് അവരെന്നോട് പറഞ്ഞു. റഷ്യ യുക്രൈന്‍ യുദ്ധം തടയാന്‍ എളുപ്പമാണെന്നാണ് ഞാന്‍ വിചാരിച്ചത്.

പ്രസിഡന്റ് പുടിനുമായി എനിക്ക് നല്ല ബന്ധമുണ്ട്. അതൊരു വലിയ യുദ്ധമാണ് ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അത് നിര്‍ത്താന്‍ കഴിയുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്', ട്രംപ് പറഞ്ഞു.

Similar Posts