< Back
World

World
മയക്കുമരുന്ന് നൽകി യുവതിയെ ബലാത്സംഗം ചെയ്തു: ഗായകൻ ക്രിസ് ബ്രൗണിനെതിരെ പരാതി
|29 Jan 2022 10:41 AM IST
സംഗീത ലോകത്ത് കൂടുതൽ അവസരങ്ങൾ നേടിത്തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു
മയക്കുമരുന്ന് നൽകി യുവതിയെ ബലാത്സംഗം ചെയ്ത പരാതിയിൽ അമേരിക്കൻ ഗായകൻ ക്രിസ് ബ്രൗണിനെതിരെ കേസെടുത്തു. ഡിസംബറിൽ ഫ്‌ളോറിഡയിലെ വസതിയിൽ വെച്ചാണ് പീഡിപ്പിച്ചതെന്നാണ് മോഡലും കൊറിയോഗ്രാഫറും നർത്തകിയും ഗായികയുമായ യുവതിയുടെ പരാതി. തനിക്ക് സംഗീത ലോകത്ത് കൂടുതൽ അവസരങ്ങൾ നേടിത്തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.
തനിക്ക് 20 മില്യൻ നഷ്ടപരിഹാരം വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പരാതി വ്യാജമാണെന്ന് ഗ്രാമി അവാർഡ് ജേതാവ് കൂടിയായക്രിസ് ബ്രൗൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. താൻ പുതുതായി എന്തെങ്കിലു സംഗീത ആൽബമോ പ്രൊജക്ടുകളോ റിലീസ് ചെയ്യുമ്പോൾ ഇത്തരം വ്യാജപരാതികൾ ഉയർന്നുവരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പ്രതികരിച്ചു.