< Back
World
Jung Chae-yul

ജംഗ് ചായ്-യുൾ

World

ദക്ഷിണ കൊറിയൻ നടി ജംഗ് ചായ്-യുൾ വീട്ടില്‍ മരിച്ച നിലയില്‍

Web Desk
|
12 April 2023 10:48 AM IST

ചൊവ്വാഴ്ചയാണ് ജംഗ് ചായ്-യുള്‍ മരിച്ചതായി കൊറിയൻ മാധ്യമം കൊറിയബൂ റിപ്പോർട്ട് ചെയ്തത്

സിയോള്‍: ദക്ഷിണ കൊറിയൻ നടിയും മോഡലുമായ ജംഗ് ചായ്-യുൾ (26) മരിച്ച നിലയിൽ. വീട്ടിനുള്ളിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. ചൊവ്വാഴ്ചയാണ് ജംഗ് ചായ്-യുള്‍ മരിച്ചതായി കൊറിയൻ മാധ്യമം കൊറിയബൂ റിപ്പോർട്ട് ചെയ്തത്. സോംബീ ഡിറ്റക്ടീവ്സ് എന്ന സീരീസിലൂടെ ശ്രദ്ധേയയായ നടിയാണ് ജംഗ്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ജംഗ് ചായിയുടെ മരണത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

ജംഗ് ചായിയുടെ മരണത്തിന് പിന്നാലെ നടിയുടെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റും ചർച്ചയാവുകയാണ്. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പായിരുന്നു ജംഗ് തന്റെ അവസാന സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെയ്ക്കുന്നത്.പാട്ട് കേള്‍ക്കുന്നതും വൈൻ കുടിക്കുന്നതുമായ ചിത്രങ്ങളായിരുന്നു പോസ്റ്റ് ചെയ്തത്. 'വെഡ്ഡിങ് ഇംപോസിബിൾ' എന്ന സീരീസിൽ അഭിനയിക്കുന്നതിനിടെയാണ് നടിയുടെ അപ്രതീക്ഷിത വിയോഗം. സീരീസിന്‍റെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Similar Posts