< Back
World
Spiral staircase

ഇറ്റലിയിലെ ഫുട്ബോള്‍ സ്റ്റേഡിയത്തിലെ പിരിയന്‍ ഗോവണി

World

യഥാര്‍ഥത്തില്‍ ഈ ഗോവണി കറങ്ങുകയാണോ? കാഴ്ചക്കാരെ കണ്‍ഫ്യൂഷനിലാക്കി ഒരു സ്റ്റെയര്‍കേസ്

Web Desk
|
24 March 2023 12:19 PM IST

ഇറ്റലിയിലെ മിലാനിലുള്ള സാൻ സിറോ ഫുട്ബോൾ സ്റ്റേഡിയത്തിലെ ഗോവണിയുടെ വീഡിയോയാണ് കാഴ്ചക്കാരെ കുഴപ്പിക്കുന്നത്

റോം: ഒപ്റ്റിക്കൽ ഇല്യൂഷൻസ് എപ്പോഴും കാണാൻ രസകരമാണ്. അവർ നിങ്ങളുടെ മനസു കൊണ്ട് കളിക്കുക മാത്രമല്ല, നിങ്ങളുടെ ആറാം ഇന്ദ്രിയത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.എന്നാല്‍ സ്വന്തം കണ്ണുകളെ പോലും കളിപ്പിക്കുന്ന കാഴ്ചകളുണ്ട്. അത്തരത്തിലൊരു കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇറ്റലിയിലെ മിലാനിലുള്ള സാൻ സിറോ ഫുട്ബോൾ സ്റ്റേഡിയത്തിലെ പിരിയന്‍ ഗോവണിയുടെ വീഡിയോയാണ് കാഴ്ചക്കാരെ കുഴപ്പിക്കുന്നത്. സയന്‍സ് ഗേള്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ, ആളുകൾ ഗോവണിപ്പടിയിലൂടെ കയറുമ്പോൾ ഗോവണി കറങ്ങുന്നത് പോലെയാണ് തോന്നുന്നത്. പക്ഷേ അത് വെറും മിഥ്യയാണ്. "ഈ ഗോവണി കറങ്ങുന്നതായി നിങ്ങള്‍ക്ക് തോന്നിയേക്കാം. പക്ഷേ, അങ്ങനെയല്ല! താഴേക്ക് പോകുന്ന ആളുകളുടെ ചലനം നമ്മുടെ തലച്ചോറിന് ഗോവണി എതിർദിശയിലേക്ക് തിരിയുന്ന പ്രതീതി നൽകുന്നു.ഇറ്റലിയിലെ മിലാനിലെ സാൻ സിറോ സ്റ്റേഡിയത്തിലാണ് ഈ ഗോവണി'' എന്നാണ് വീഡിയോക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

അഞ്ചു മില്യണിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. രൂപകല്‍പനയിലെ വൈവിധ്യം ആളുകളെ അതിശയിപ്പിക്കുകയാണ്. വ്യത്യസ്തമായ എന്തെങ്കിലും സൃഷ്ടിക്കുന്നതിനുള്ള ആർക്കിടെക്റ്റിന്റെയും എഞ്ചിനീയറുടെയും കഴിവിനെ പലരും അഭിനന്ദിച്ചു.

Similar Posts