< Back
World
ജനങ്ങൾ തെരുവിൽ;ശ്രീലങ്കയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുടരുന്നു
World

ജനങ്ങൾ തെരുവിൽ;ശ്രീലങ്കയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുടരുന്നു

Web Desk
|
3 April 2022 6:19 AM IST

ഞായറാഴ്ച അറബ് വസന്തം മോഡൽ പ്രക്ഷോഭങ്ങൾക്ക് ജനം തെരുവിലിറങ്ങുമെന്ന ആഹ്വാനം ഉയർന്ന പശ്ചാത്തലത്തിലാണ് ഇന്നലെ സർക്കാർ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജനം തെരുവിലിറങ്ങിയതോടെ ശ്രീലങ്കയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുടരുന്നു. ഞായറാഴ്ച അറബ് വസന്തം മോഡൽ പ്രക്ഷോഭങ്ങൾക്ക് ജനം തെരുവിലിറങ്ങുമെന്ന ആഹ്വാനം ഉയർന്ന പശ്ചാത്തലത്തിലാണ് ഇന്നലെ സർക്കാർ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്.

സാമ്പത്തികമായി തകർന്ന ശ്രീലങ്ക സംഘർഷഭരിതമായ മണിക്കൂറുകളിലൂടെയാണ് കടന്ന് പോകുന്നത്. ജനങ്ങൾ പ്രസിഡന്റ് ഗോദബായ രജപക്‌സെയുടെ രാജി ആവശ്യപ്പെട്ടാണ് തെരുവുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രക്ഷോഭം നടത്തിയത്. തിങ്കളാഴ്ച പുലർച്ചെ ആറ് വരെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.

അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ജനം പുറത്ത് ഇറങ്ങിയാൽ അറസ്റ്റ് ചെയുമെന്നാണ് മുന്നറിയിപ്പ്. പ്രതിസന്ധി പരിഹരിക്കാൻ സർവകക്ഷി സർക്കാർ രൂപീകരിക്കണമെന്ന ആവശ്യം മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പാർട്ടി മുന്നോട്ട് വെച്ചിട്ടുണ്ട്. കുടുംബാധിപത്യവും അശാസ്തീയ ഭരണരീതികളുമാണ് ശ്രീലങ്കയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

Related Tags :
Similar Posts