< Back
World

World
ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും വാഹനാപകടത്തിൽ മരിച്ചു
|25 Jan 2024 12:27 PM IST
ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊളംബോ: ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനായ പൊലീസ് കോൺസ്റ്റബിളും വാഹനാപകടത്തിൽ മരിച്ചു. ജലവിഭവമന്ത്രി സനത് നിഷാന്ത (48) ആണ് മരിച്ചത്. കൊളമ്പോ കടുനായകെ എക്‌സ്പ്രസ് വേയിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു.
രണ്ട് പേരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചുവെന്നാണ് വിവരം. ഡ്രൈവർ രാഗമ ആശുപത്രിയിൽ ചികിത്സയിലാണെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.