< Back
World
കൊടുങ്കാറ്റിൽ ബ്രസീലിലെ സ്റ്റാച്യു ഓഫ് ലിബർട്ടിതകർന്ന് വീണു; ദൃശ്യങ്ങള്‍ വൈറല്‍
World

കൊടുങ്കാറ്റിൽ ബ്രസീലിലെ 'സ്റ്റാച്യു ഓഫ് ലിബർട്ടി'തകർന്ന് വീണു; ദൃശ്യങ്ങള്‍ വൈറല്‍

Web Desk
|
17 Dec 2025 10:05 AM IST

നഗരത്തിലെ തിരക്കേറിയ റോഡിലാണ് പ്രതിമ വീണതെങ്കിലും അപകടത്തിൽ ആർക്കും പരിക്കില്ല

ബ്രസീലിയ: ബ്രസീലിയൻ നഗരമായ ഗ്വായ്ബയിൽ സ്ഥാപിച്ചിരുന്ന സ്റ്റാച്യു ഓഫ് ലിബർട്ടി കൊടുങ്കാറ്റിൽ മറിഞ്ഞുവീണു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമമാധ്യമങ്ങളിൽ വൈറലായി.

നഗരത്തിലെ തിരക്കേറിയ റോഡിലാണ് പ്രതിമ വീണതെങ്കിലും അപകടത്തിൽ ആർക്കും പരിക്കില്ല.

ന്യൂയോർക്കിലെ ഒറിജിനൽ പ്രതിമയുടെ പതിപ്പാണ് ഗ്വായ്ബയിൽ സ്ഥാപിച്ചിരുന്നത്. ന്യൂയോര്‍ക്കിലേതാണ് വീണതെന്ന് ആദ്യം പ്രചരിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് അതിശക്തമായ കാറ്റില്‍ ഏകദേശം 24 മീറ്റർ ഉയരമുള്ള പ്രതിമ നിലം പതിച്ചത്.

വീഴ്ചയുടെ ആഘാതത്തിൽ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ തലഭാഗം പല കഷണങ്ങളായി തകർന്നു. 2020ലാണ് പ്രതിമ ഇവിടെ സ്ഥാപിച്ചത്. നഗരത്തിലെ ഒരു റീട്ടെയിൽ മെഗാസ്റ്റോറിന്‍റെ കാർ പാർക്കിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണിത്.

ഏകദേശം 24 മീറ്റർ (78 അടി) നീളമുള്ള പ്രതിമയാണ് തകർന്നതെന്നും 11 മീറ്റർ (36 അടി) ഉയരമുള്ള പ്രതിമ സ്ഥാപിച്ചിരുന്ന പീഠത്തിന് ഒന്നും സംഭവിച്ചില്ലെന്നും കമ്പനി അറിയിച്ചു. മണിക്കൂറുകൾക്കുള്ളിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സംഘത്തെ അയച്ചതായും കമ്പനിയുടെ അറിയിപ്പിൽ പറയുന്നു.

Watch Video

Similar Posts